പമ്പ: മരക്കൂട്ടത്തേക്ക് തീര്‍ഥാടക നീക്കം വേഗത്തിലാക്കാന്‍ നീക്കം. പമ്പ മുതല്‍ ശബരിമല പാതയില്‍ മരക്കൂട്ടം- സന്നിധാനം ക്യൂ കോംപ്ലക്സ് പരിഷ്കരിക്കാനാണ് തീരുമാനം. വ്യാഴാഴ്ച സ്ഥലം സന്ദര്‍ശിച്ച ശേഷം ശബരിമല ഉന്നതാധികാര സമിതിയാണ് തീരുമാനം എടുത്തത്. ക്യൂ കോംപ്ലക്സിലെത്തുന്ന തീര്‍ഥാടകരെ മണിക്കൂറുകളോളം കാത്തു നിര്‍ത്താതെ നേരെ സന്നിധാനത്തേക്ക് വിടുന്നതടക്കമുള്ള കാര്യം സമിതി ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇവിടെ കാത്തു നില്‍ക്കുന്നവര്‍ക്ക് കുടി വെള്ളവും ലഘു ഭക്ഷണവും പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങളും കാര്യക്ഷമമാക്കും.
നിലവില്‍ ക്യൂ കോംപ്ലക്സ് വേണ്ടവിധം പ്രയോജനപ്പെടുത്തുന്നില്ല. തീര്‍ഥാടകര്‍ പലപ്പോഴും ഇതില്‍ കയറാതെ സന്നിധാനത്തേക്ക് പോവുകയാണ്. അതേസമയം പൊലീസിന് നല്കുന്ന സൗകര്യങ്ങളും യോഗം ചര്‍ച്ച ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച നടക്കുന്ന ദേവസ്വം ബോര്‍ഡ് യോഗവും ഇക്കാര്യങ്ങള്‍ പരിഗണിക്കും.
Post Your Comments