കോഴിക്കോട്: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പോലീസിനെ വെല്ലുവിളിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. ശബരിമല നടതുറക്കുന്ന ദിവസം 5000 പോലീസിനെ നേരിടാന്‍ 10000 ഭക്തര്‍ അണിനിരക്കുമെന്നും, പോലീസാണോ ഭക്തരാണോ ജയിക്കുക എന്നു കാണാമെന്നും അദ്ദേഹം പറഞ്ഞു.
10,000 കണക്കിന് അമ്മമാര്‍ ശബരിമലയില്‍ നട തുറക്കുമ്പോള്‍ അവിടെ കാവലുണ്ടാവും. അറസ്റ്റ് ഭീഷണി വേണ്ട. ഭക്തരെ ജയിലിലടയ്ക്കാനാണു തീരുമാനമെങ്കില്‍ കേരളത്തിലെ ജയിലുകള്‍ മാളികപ്പുറം അമ്മമാരെകൊണ്ടു നിറയും. എവിടെ നാമം ജപിക്കണമെന്നു ഭക്തര്‍ തീരുമാനിക്കും. എല്ലാവരും വീട്ടിലിരുന്നു നാമം ജപിക്കണമെന്നു പറഞ്ഞാല്‍ അംഗീകരിക്കില്ല. പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താമെന്നു കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments