ശബരിമലയില്‍ ഏത് പ്രായത്തിലുളള സ്ത്രീകളും പ്രവേശിക്കുന്നതില്‍ തെറ്റില്ല എന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ലീലാവതി ടീച്ചര്‍. ബ്രഹ്മചര്യം കാത്ത് സൂക്ഷിക്കുന്ന ദേവന്‍മാരുടെ ശക്തി ഒരിക്കലും സ്ത്രീകളെ ദര്‍ശിക്കുന്നത് കൊണ്ട് നഷ്ടമാകില്ലായെന്ന് ടീച്ചര്‍ പറഞ്ഞു. സ്ത്രീ സമ്പര്‍ക്കമല്ലാതെ സ്ത്രീകളെ ദര്‍ശിക്കുന്നതില്‍ തെറ്റ് കാണുന്നവരല്ല ദേവന്‍മാരെന്നും സ്ത്രീകളെ കാണുന്നതിന് ദേവന്‍മാര്‍ ഇഷ്ടക്കേട് പുലര്‍ത്തുമോ എന്ന് ഒരിക്കലും താന്‍ വിശ്വസിക്കില്ലെന്നും ലീലാവതി ടീച്ചര്‍ പറഞ്ഞു.
നാരായണ ഗുരു , സ്വാമി വിവേകാനന്ദന്‍ , ചട്ടമ്പി സ്വാമികള്‍ , ശ്രീരമ ഹംസ പരമഹംസര്‍ തുടങ്ങിയവരെല്ലാം ദേവതുല്യരായ മനുഷ്യരായിരുന്നു. അവരും നിത്യ ബ്രഹ്മ ചാരികളായിരുന്നു. ഇവരൊന്നും സ്ത്രീകളെ കാണുന്നതിന് വിരോധം പറഞ്ഞിരുന്നില്ല. ഏത് പ്രായത്തിലുളള സ്ത്രീകള്‍ കയറിയാലും മൂര്‍ത്തിക്ക് ചെെതന്യം നഷ്ടമാകുമെന്ന് താന്‍ വിശ്വസിക്കില്ലെന്നും ടീച്ചര്‍ നിലപാട് വീണ്ടും ഉറപ്പിച്ചു. സ്ത്രീകള്‍ കയറിയാല്‍ നഷ്ടപ്പെടുന്ന ചെെതന്യമാണോ ആരാധിക്കുന്ന മൂര്‍ത്തിക്കുള്ളത് എന്നാണോ വിശ്വാസികള്‍ കരുതുന്നതെന്നും ടീച്ചര്‍ ചോദിച്ചു. ചെറുകാട് സ്‌മാരകട്രസ്‌റ്റ് തൃപ്പൂണിത്തുറയില്‍ സംഘടിപ്പിച്ച ചെറുകാട് അനുസ്‌മരണ സമ്മേളനത്തില്‍ ഡോ.എം ലീലാവതി ടീച്ചര്‍ പ്രഭാഷണം നടത്തവേയാണ് ഈ കാര്യങ്ങള്‍ പങ്ക് വെച്ചത്.
Post Your Comments