Latest NewsKeralaIndia

സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് ടൂറിസം വകുപ്പിന്റെ ഗോള്‍ഡ് റേറ്റിംഗ്, ഓൺലൈൻ ബുക്കിങ്ങും സ്വിമ്മിംഗ് പൂൾ സൗകര്യവും

സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിലെ ഭൗതിക സൗകര്യങ്ങള്‍ വിവരിച്ച്‌ ശബരിനാഥന്‍ എം.എല്‍.എ.

ഞായറാഴ്ച രാവിലെ അക്രമികള്‍ തീ വച്ച്‌ നശിപ്പിച്ച സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിലെ ഭൗതിക സൗകര്യങ്ങള്‍ വിവരിച്ച്‌ ശബരിനാഥന്‍ എം.എല്‍.എ. ആശ്രമത്തിന് സര്‍ക്കാരിന്റെ ടൂറിസം വകുപ്പ് ഗോള്‍ഡ് റേറ്റിംഗ് നല്‍കിയിരിക്കുന്നതെന്ന് അദ്ദേഹം ആരോപിക്കുന്നു. പോരാത്തതിന് താന്‍ ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്തപ്പോള്‍ ഹോട്ടലില്‍ റൂം ബുക്ക് ചെയ്യുന്നത് പോലെ ഇവിടെ താമസിക്കാനെത്തുന്നവര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിംഗിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കാണാനായി.

പ്രമുഖ വാണിജ്യ സൈറ്റുകളില്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം സിറ്റിയില്‍ നിന്നും പത്ത് കിലോമീറ്റര്‍ പോയാല്‍ ആത്മീയാനന്ദം വേണമെന്നുള്ളവര്‍ക്ക് ഓണ്‍ലൈന്‍ ബുക്ക് ചെയ്തു പോകാമെന്നും കൂടാതെ സ്വിമ്മിംഗ് പൂളും ഉണ്ടെന്നും എം.എല്‍.എ വെളിപ്പെടുത്തുന്നു. അതേസമയം അക്രമത്തെ തനിക്ക് ന്യായീകരിക്കാന്‍ പറ്റില്ലെന്നും ആശയത്തെ അക്രമം കൊണ്ടല്ല, മറിച്ചു ആശയം കൊണ്ടുതന്നെ നേരിടണമെന്നും ശബരിനാഥന്‍ എം.എല്‍.എ. ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സ്വാമി സന്ദീപാനഗിരിയെ വലിയ പരിചയമില്ല, എന്നാലും അദ്ദേഹത്തിന്റെ ആശ്രമം ആക്രമിച്ചത് ഒരിക്കലും ന്യായികരിക്കാന്‍ കഴിയുന്നതല്ല.ആശയത്തെ അക്രമം കൊണ്ടല്ല,മറിച്ചു ആശയം കൊണ്ടുതന്നെ നേരിടണം എന്നതാണ് എപ്പോഴും എന്റെ പക്ഷം.

ഇതൊക്ക പറയുമ്ബോഴും, ഞാന്‍ ഇപ്പോള്‍ പോസ്റ്റ്‌ ഇടുന്നത് വെറുതെ ഒന്ന് ഗൂഗിള്‍ ചെയ്തതിനു ശേഷമാണ്. സ്വാമിയുടെ ആശ്രമത്തില്‍ ടൂറിസം വകുപ്പ് ഗോള്‍ഡ് റേറ്റിംഗ് നല്‍കിയ ഹോം സ്റ്റേ സൗകര്യമുണ്ടെന്നു ഗൂഗിള്‍ പറയുന്നു. ഒന്നുകൂടെ ഗൂഗിളില്‍ പരതിയപ്പോള്‍ Makemytrip, Goibibo,Justdial തുടങ്ങിയ വാണിജ്യ വെബ്സൈറ്റുകളില്‍ ഹോട്ടല്‍ ബുക്ക്‌ ചെയ്യുന്നതുപോലെ സ്വാമിയുടെ ആശ്രമത്തിലും ഇന്നും വേണമെങ്കില്‍ നമുക്ക് റൂം ബുക്ക്‌ ചെയ്യാം.

എന്തായാലും ഒരു സന്തോഷമുള്ളത്, അത്യാവശ്യം ആത്‌മീയാനന്ദം വേണമെങ്കില്‍ സിറ്റിയില്‍ നിന്ന് 10 km അകലെയുള്ള കുണ്ടമണ്‍കടവില്‍ ഓണ്‍ലൈന്‍ ബുക്ക്‌ ചെയ്തു പോയാല്‍ മതി; സ്വിമ്മിംഗ് പൂളും ഉണ്ട്!

shortlink

Related Articles

Post Your Comments

Related Articles


Back to top button