സഹോദരനെ കുറിച്ച് പറയുമ്പോൾ , എന്റെ കൂട്ടുകാരിക്ക് നൂറു നാവാണ്. ഇളയ അനിയൻ
അവന്റെ സ്വഭാവത്തിൽ എന്തോ ഒരു മാറ്റം പോലെ.ലക്ഷണങ്ങൾ പറഞ്ഞത് കേട്ടപ്പോൾ
ഇത് സൈക്കിയാട്രിസ്റ്ന്റെ അടുത്താണ് കൊണ്ട് പോകേണ്ടത് എന്ന് അപ്പോൾ തന്നെ പറഞ്ഞു.
കൂട്ടുകാരിക്ക് പരിഭവം. ഒരു ഹിപ്നോട്ടിസം കൊണ്ട് ചിലപ്പോൾ മാറ്റാൻ പറ്റിയേക്കും. അവൾ പറയുന്നത് കേൾക്കുമ്പോൾ, വിദ്യാഭ്യാസപരമായി ഇത്ര ഉന്നതിയിൽ എത്തി നിൽക്കുന്ന ഒരുവൾ ആണെന്ന് തോന്നിയില്ല. സ്കൂൾ കണ്ടിട്ടിലാത്ത ഒരാളുടെ വായിൽ നിന്നും വീഴുന്ന വാക്കുകൾ ഇതിലും ഭേദം എന്ന് തോന്നി. സങ്കടം വന്നു. എന്തേ നമ്മുടെ സമൂഹം ഇനിയും ഇങ്ങനെ..?
”ഒരിക്കൽ ഒരു സൈക്കിയാട്രിസ്റ് നെ കണ്ടതാണ്. bipolar mood disorder എന്ന് പറഞ്ഞു.
അതിനു കുറച്ചു നാൾ മരുന്ന് കഴിച്ചപ്പോഴേ മാറി. കൂട്ടുകാരി പറഞ്ഞപ്പോൾ എത്ര നാൾ കഴിച്ചു എന്ന് ഞാൻ ചോദിച്ചു. ഒരു ആഴ്ച കഴിച്ചു അപ്പൊ മാറ്റമുണ്ടായി.ഇത്തരം മരുന്നിനു ഒക്കെ പാർശ്വഫലങ്ങൾ ഉണ്ടെന്നു കേട്ടിട്ടുണ്ട്. അത് കൊണ്ട് പെട്ടന്ന് നിർത്തി. ആ കുടുംബത്തിലെ ഉയർന്ന ഉദ്യോഗസ്ഥരെ ഒക്കെ ഞാൻ ഓർത്തു. അഭ്യസ്ത വിദ്യരായ വിവരദോഷികൾ എന്ന് പറയേണ്ടത് ഇവരെ അല്ലെ..?
ഹിപ്പ്നോട്ടിസം(hypnotism) ചെയ്തു മനസ്സിൽ ഉള്ളത് ഒക്കെ കളഞ്ഞാൽ ഇതൊക്കെ അങ്ങ് മാറും.
കൂട്ടുകാരി പറഞ്ഞപ്പോൾ ഞാൻ ഏത് ഡോക്ടറെ ആണ് കണ്ടത് മുൻപ് എന്ന് ചോദിച്ചു. രോഗിക്ക് കൊടുക്കാൻ ആവശ്യമായ സമയം ഒരു ഡോക്ടർ കണ്ടെത്തണം എന്ന് പലപ്പോഴും പരാതി മനസ്സിൽ വരാറുണ്ട്. പ്രത്യേകിച്ച് മനോരോഗവിദഗ്ദർ രോഗിയോടു സംസാരിക്കുന്നതിൽ കൂടുതൽ കൂടെ ഉള്ള ആളുകളോട് സംസാരിക്കേണ്ടി വരും. കാരണം തുടക്കം തിരിച്ചറിഞ്ഞാൽ രോഗം കൂടാതെ , നോക്കാൻ പറ്റുന്ന ഒന്നാണ് ഇത്.
ഒരു ദിവസം നൂറു രോഗി എന്ന കണക്കിന് പല ആശുപത്രിയിൽ ഓടി നടക്കുന്ന ഒരു ഡോക്ടർനു അത് സാധ്യമാകില്ല. ബിസിനസ് മാത്രം കണ്ടു ഒരു ഡോക്ടർ ഇരുന്നാൽ എത്ര മാത്രം ദോഷമാണ് ഉണ്ടാകുക. ഒരൽപം അനുകമ്പ ഉള്ളവർ മാത്രമേ മനോരോഗവിദഗ്തർ ആകാവൂ എന്ന് പ്രാര്ഥിക്കാറുണ്ട്. അടുത്തിടെ അറിഞ്ഞ ഒരു വിവാഹമോചന കേസിൽ
പങ്കാളിക്ക് ബൈപോളാർ രോഗം ഉണ്ടെന്നു ക്രിമിനൽ സ്വഭാവമുള്ള ഒരു മനോരോഗവിദഗ്ധൻ തെറ്റായ റിപ്പോർട്ട് നൽകിയ കാര്യം അറിഞ്ഞു. എത്ര വലിയ പാപം..! കാശു കൊടുത്തു സീറ്റ് വാങ്ങുമ്പോൾ നഷ്‌ടമാകുന്ന മൂല്യങ്ങളെ പിന്നെ തിരിച്ചു കൊണ്ട് വരാൻ പറ്റില്ല. ലാഭത്തിനു വേണ്ടി അവനവനെ തന്നെ വിൽക്കുന്നവൻ..!! ഇത്ര വര്ഷം പ്രക്ടിസ് ചെയ്തിട്ടും ബൈപോളാർ രോഗം എന്തെന്ന് ഡോക്ടർ ക്കു അറിയില്ല..!!??? അറിയാത്തതല്ല. കീശയിൽ വീണ കാശിന്റെ ഭാരം..! ഇത്തരം അഴുകി നാറിയ കാടത്തം നിറഞ്ഞ മനോഭാവം സൂക്ഷിക്കുന്ന മനോരോഗവിദഗ്ദരുടെ ചികിത്സയിൽ ഒരു രോഗി എങ്ങനെ സുരക്ഷിതർ ആയി ജീവിതത്തിലോട്ടു തിരിച്ചു വരും..?
ബൈപോളാര്‍ (bipolar) എന്താണ് എന്ന് ചെറിയ വാക്കിൽ പറഞ്ഞാൽ തലച്ചോറിലുള്ള സൂക്ഷ്‌മമായ രാസവ്യതിയാനങ്ങൾ ആണ് ഇതിന്റെ കാരണം. ജനിതക അടിത്തറ ചിലരിൽ കാണാറുണ്ട്. മസ്തിഷ്കത്തിന്റെ കുഴപ്പം,ഹോർമോൺ ന്റെ കുഴപ്പം, ജീവിതത്തിലെ സമ്മർദ്ദം എന്നിവ കൊണ്ടൊക്കെ ഈ അസുഖങ്ങൾ വരാം വൈകാരിക വിക്ഷുബ്ദ്ധത മാറ്റിയെടുക്കാൻ
mood stabilizers ഉള്പടെ ഉള്ള ഔഷധ ചികിത്സ മാത്രമാണ് പോംവഴി..! ഉന്മാദത്തിന്റെ , വിഷാദത്തിന്റെ , രണ്ടു ദ്രുവങ്ങളിലേയ്ക്ക് മാറി മാറി പോകുന്ന ഒരു അവസ്ഥ ആണിത്.
ചികിത്സയിലൂടെ രാസവസ്തുവിനെ ക്രമീകരിക്കുക ആണ് ചെയ്യുന്നത്. ലഘുവായ അവസ്ഥ മുതൽ തീവ്രമായ അവസ്ഥ വരെ ഇതിൽ ഉണ്ട്. ഉന്മാദം ആണോ വിഷാദം ആണോ എന്നത് വ്യക്തികളിൽ വേറിട്ട അവസ്ഥ ആയിരിക്കും. രോഗാവസ്ഥയിൽ മാത്രം മരുന്ന് കഴിച്ചാൽ പോരാ ഡോക്ടർ നിർദേശിക്കുന്ന പോലെ അത്രയും കാലം മരുന്ന് കഴിക്കണം. ഒറ്റയടിക്ക് നിർത്താതെ , കുറച്ച് കുറയ്ക്കുക ആണ് ചെയ്യുക.
രണ്ടോ മൂന്നോ ആഴ്ച കൊണ്ട് രോഗം കുറഞ്ഞു എന്ന് തോന്നും. തെറ്റായ ധാരണ ആണ്.
ആവർത്തന സ്വഭാവം ഉള്ള അസുഖം ആണിത്. ആയതിനാൽ ,ആറു മുതൽ ഒൻപതുമാസം എങ്കിലും മരുന്ന് കഴിക്കണം. ഉന്മാദം ക്രമാതീതമായി ഉയർന്നു പോകുന്ന അവസ്ഥ..!{mania ] ഉറക്കം കുറച്ചേ വേണ്ടു അവര്ക്ക്. അമിതമായ സംസാരം പല പല കാര്യങ്ങളിൽ ഇടപെടുക ധനം ധാരാളം ചിലവഴിക്കുക എതിർക്കുന്നവരോട് ദേഷ്യം വരിക. ഞാൻ ഒരു മഹാൻ എന്ന് സ്വയം കരുതുക. ഇവരെ നിയന്ത്രിക്കുക ബുദ്ധിമുട്ടാണ്. ഈ അവസ്ഥ മാറിയതിനു ശേഷം നേർ വിപരീതം bipolar depression ഒന്നും ചെയ്യാൻ വയ്യ നെഗറ്റീവ് ചിന്തകൾ, നിരാശ , വിമുഖത. തീരം കാണാത്ത ദുഖത്തിന്റെ കടലിൽ അകപ്പെട്ട പോലെ ആത്മഹത്യ പ്രവണത എപ്പോഴും കിടക്കണം എന്ന് തോന്നുക ഇതിന്റെ രൂക്ഷമായ അവസ്ഥയിൽ catatonia എന്ന ഘട്ടത്തിൽ രോഗി എത്താറുണ്ട്. ഭക്ഷണം കഴിക്കില്ല വെള്ളം കുടിക്കില്ല. പ്രതിമയെ പോലെ ഒരേ ഇരിപ്പു ഇരിക്കും. ഈ ഘട്ടത്തിൽ elector convulsive തെറാപ്പി സൈക്കിയാട്രിസ്റ് കൊടുക്കുമ്പോൾ
പെട്ടന്ന് മാറ്റം ഉണ്ടാകുകയും മാരകമായ അവസ്ഥയിൽ നിന്നും രോഗി രക്ഷപെടുകയും ചെയ്യും.
ഇത്തരം രോഗാവസ്ഥയിൽ കൗൺസിലിംഗ് സൈക്കോളജിസ്റ് ആയ എന്നെ പോലെ ഉള്ളവരുടെ സേവനം interpersonal സൈക്കോതെറാപ്പി കൊടുക്കാൻ വേണ്ടി പ്രയോജനപ്പെടുത്താറുണ്ട്. എന്നല്ലാതെ കൗൺസിലിംഗ് കൊണ്ട് മാറ്റാൻ പറ്റുന്ന ഒന്നല്ല bipolar disorder. അന്തസ്സിലും ആഭിജാത്യത്തിലും ആവേശം കൊള്ളുന്ന പലരുടെയും രോഗത്തെ കുറിച്ചുള്ള തെറ്റായ വിശ്വാസപ്രമാണങ്ങളും വിചാരങ്ങളും ആണ് മാറ്റിയെടുക്കേണ്ടതും ചികിൽസിക്കേണ്ടതും. വര്‍ഷങ്ങളോളം ഇരുണ്ട നൈരാശ്യപൂര്‍ണമായ ഒരു ജീവിതം നയിക്കുന്ന ഒരാൾക്ക് എല്ലാവരെയും പോലെ കുടുംബം കൊണ്ട് നടക്കാൻ ആകില്ല.
കൂടെ കഴിയേണ്ടി വരുന്നവരുടെ അവസ്ഥ ഓർക്കണം. രോഗിയായ ഒരാൾക്കൊപ്പം അനുഭവിച്ചും കണ്ടും അറിഞ്ഞും ഒരു മാന്ദ്യമോ മരവിപ്പോ അവരിലും ഉണ്ടായാൽ അതിശയം ഉണ്ടോ..?
ചികിത്സ നിഷേധിക്കുമ്പോൾ രോഗി മാത്രമല്ല, അതിൽ കൂടുതൽ സംഘർഷം കൂടെ ഉള്ളവരും അനുഭവിക്കേണ്ടി വരുക ആണ്. അങ്ങനെ , മനഃസംഘര്ഷത്തിന്റെ ഹിമപർവ്വതത്തിൽ ഹൃദയം പൊള്ളി അടർന്നു ഒടുവിൽ ആത്മഹത്യ ചെയ്ത ഒരാളുണ്ട്.
തണുത്ത് മ്ലാനമായ ചിരി അമർത്തിയ തേങ്ങൽ പോലെ ഒരു സ്വരം ,സഹികെടുമ്പോൾ കണ്ഠത്തിൽ നിന്നും ഉതിരും. കണ്ണീരുണങ്ങാത്ത ആ മുഖം എന്നും ഉള്ളിലെ തീരാവേദനയാണ്. അതെ , തീർച്ചയായും. രോഗിയെ പോലെ കൂടെ ഉള്ളവരും സമൂഹത്തിന്റെ പിന്തുണ അർഹിക്കുന്നുണ്ട്.
Post Your Comments