തിരുവനന്തപുരം: ബി.ജെ.പിയുടെ ദേശീയാധ്യക്ഷന്‍ അമിത് ഷായുടെ പ്രസംഗം പരിഭാഷപ്പെടുത്തിയപ്പോള്‍ വന്ന പിഴവാണ് ഇപ്പോഴുള്ള വിവാദത്തിനു കാരണമായിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പരാമര്‍ശത്തിന് മറുപടിമായി പ്രസംഗം പരിഭാഷ ചെയ്ത ബി.ജെ.പി നേതാവ് വി.മുരളീധരന്‍.
സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്ന് തന്നെയാണ് അമിത് ഷാ പറഞ്ഞത്. അതില്‍ താന്‍ ഉറച്ച് നില്‍ക്കുകയാണെന്നും സര്‍ക്കാരിനെ ഏതെങ്കിലും തരത്തില്‍ അസ്ഥിരപ്പെടുത്തുമെന്നല്ല അദ്ദേഹം ഉദ്ദേശിച്ചത് മറിച്ച് ജനശക്തിയില്‍ ഈ സര്‍ക്കാര്‍ താഴെ വീഴുമെന്നാണെന്നും മുരളീധരന്‍ വ്യക്തമാക്കി. മാത്രമല്ല തനിക്കെതിരെ വിമര്ശനം ഉന്നയിച്ച കണ്ണന്താനം ഒരു പരിഭാഷകനല്ലെന്നും ആ നിലയില്‍ അദ്ദേഹം എക്സ്പര്‍ട്ട് ആണെന്ന് അവകാശപ്പെടാന്‍ സാധിക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു. കൂടാതെ കണ്ണന്താനത്തിന്റെ വിമര്‍ശനം വളരെ വ്യക്തിപരമാണെന്നും അദ്ദേഹത്തിന് അഭിപ്രായം പറയാന്‍ പൂര്‍ണ്ണ സ്വാതന്ത്യമുണ്ടെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments