സിഡ്നി: ഈ ഇരുപത്തൊമ്പതുകാരിയെ കണ്ടാൽ ആരെങ്കിലും പറയുമോ നാലു കുഞ്ഞുങ്ങളുടെ അമ്മയാണെന്ന്. സോഫി ഗുയിഡോനിക്ക് നിന്ന് തിരിയാൻ സമയമില്ല. എന്താണെന്നല്ലേ? ഹെല്‍ത്ത് ടിപ്പ് ചോദിച്ച് ഇൗ ആസ്ട്രേലിയക്കാരിയുടെ സോഷ്യല്‍മീഡിയ അക്കൗണ്ടില്‍ ആരാധകരുടെ ഇടിച്ചുകയറ്റമാണ്. നാലുമക്കളുടെ അമ്മയാണ് സോഫിയ. പക്ഷേ, കണ്ടാല്‍ പ്രസവിച്ചതാണെന്നുപോലും തോന്നില്ല. അത്രയ്ക്കുണ്ട് ശരീര സൗന്ദര്യം. ഇതിനു പിന്നിലെ രഹസ്യമാണ് ആരാധകർ തിരക്കുന്നത്
പ്രസവം കഴിഞ്ഞപ്പോള്‍ തടി വല്ലാതങ്ങ് കൂടി. ആകെയൊരു വൈഷമ്യം. കഠിനപ്രയത്നത്തിലൂടെ തടികുറച്ചു. തടികുറയ്ക്കുന്നതിനുമുമ്ബും ശേഷവുമുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു. പിന്നെ തിരിഞ്ഞുനോക്കാന്‍ സമയം കിട്ടിയില്ല. വീഡിയോ ഷൂട്ടിംഗും, വ്യായാമവും കുടുംബം നോക്കലുമായി ഇപ്പോള്‍ ഇരുപത്തിനാലുമണിക്കൂര്‍ തികയാത്ത അവസ്ഥയാണ്. സംഗതി കൊള്ളാമെന്ന് കണ്ടതോടെ ഫിറ്റ്നസ് വച്ച് കളിക്കാന്‍ തന്നെ സോഫിയ തീരുമാനിച്ചു. ഉപദേശമോ വ്യയാമത്തിന്റെ വീഡിയോ ലഭിക്കും.ആവശ്യമനസരിച്ച് എന്തുവേണമെങ്കിലും സ്വീകരിക്കാം. പക്ഷേ, പണം നല്‍കണം. ഇത് നല്ലൊരു വരുമാനമാർഗവുമായി.
Post Your Comments