ന്യൂഡല്‍ഹി: സിബിഐ മുന്‍ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനക്കെതിരെ ശക്തമായ തെളിവ് ലഭിച്ചതായി മുന്‍ അന്വേഷണ ഉദ്യോഗസ്ഥന് സി.ബി.ഐ ഡെപ്യൂട്ടി എസ്.പി എ.കെ. ബസ്സി സുപ്രീം കോടതിയില്‍ പറഞ്ഞു.
അസ്താനയ്ക്കെതിരായ കൈക്കൂലി കേസ് അന്വേഷിച്ചിരുന്ന എ.കെ. ബസ്സിയെ ആന്ഡമാനിലേക്കു സ്ഥലം മാറ്റിയതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കൈക്കൂലിക്കേസില്‍ പെട്ട അസ്താനയെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വ്യവസായി സതീഷ് സനയില്‍ നിന്ന് കൈക്കൂലിവാങ്ങിയതിനുള്ള ഫോണ്‍രേഖകളും വാട്സ്ആപ് സന്ദേശങ്ങളുമടക്കമുള്ള തെളിവുകള്‍ ബസ്സി സുപ്രീം കോടതിക്ക് കൈമാറി.
സി.ബി.ഐ ഡയറക്ടറുടെ താത്കാലിക ചുമതലയേറ്റെടുത്ത എം. നാഗേശ്വര്‍ റാവു രാകേഷ് അസ്താനക്കെതിരായ കേസന്വേഷിക്കുന്ന സി.ബി.ഐ ഡയറക്ടറുടെ ചുമതലയേറ്റ എം. നാഗേശ്വര്‍ റാവു ബസ്സിയെയും മറ്റ് മൂന്ന് ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയിരുന്നു. കൂടാതെ സി.ബി.ഐ ലെ 13 ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയിരുന്നു. അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട അ്സ്താനയുടെ ഹര്‍ജിക്കാര്യത്തില്‍ കോടതി വിസമ്മതം അറിയിച്ചു.
അസ്താനയുടെ അറസ്റ്റ് നവംബര്‍ ഒന്നുവരെ ഡല്‍ഹി ഹൈകോടതി തടഞ്ഞിട്ടുമുണ്ട്.
Post Your Comments