തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ സംസ്ഥാനത്ത് അടിയന്തര വൈദ്യുതി നിയന്ത്രണം. വൈകിട്ട് ആറ് മണിമുതല്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അറിയിച്ചു. കല്‍ക്കരി ക്ഷാമം മൂലവും യന്ത്രത്തകരാറുകൾ കാരണമായും കേന്ദ്ര നിലയങ്ങളിൽ നിന്നും മറ്റ് സ്വകാര്യ നിലയങ്ങളിൽ നിന്നും ലഭ്യമാകേണ്ട വൈദ്യുതിയിൽ 550 മെഗാവാട്ടിന്റെ കുറവ് ഉണ്ടാകുന്നതിനാലാണ് വൈദ്യുതി പ്രതിസന്ധിയെന്നാണ് വിശദീകരണം. വൈകുന്നേരം 6 മണി മുതൽ ചെറിയ തോതിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ നിർബന്ധിതമായിരിക്കുകയാണ്.
Post Your Comments