KeralaLatest News

അഭിമന്യുവിന്റെ ആഗ്രഹം സിപിഎം നിറവേറ്റും ; സഹോദരിയുടെ കല്ല്യാണം നവംബര്‍ 11ന്

അഭിമന്യുവിന്റെ വേര്‍പാടില്‍ ഇപ്പോഴും കണ്ണീര്‍ പൊഴിക്കുകയാണ് വീട്ടുകാരും വട്ടവടഗ്രാമവും.

ഇടുക്കി: മഹാരാജാസില്‍ കൊല്ലപ്പട്ട അഭിമന്യുവിന്റെ ആഗ്രഹം പോലെ സഹോദരി കൗസല്യയുടെ വിവാഹം കെങ്കേമമാക്കാന്‍ ഒരുങ്ങുകയാണ് ഇടുക്കി വട്ടവടക്കാര്‍.
അടുത്തമാസം 11ന് നടക്കാനിരിക്കുന്ന വിവാഹത്തിന്റെ എല്ലാ ചെലവുകളും സിപിഎമ്മാണ് വഹിക്കുന്നത്. അഭിമന്യുവിന്റെ വേര്‍പാടില്‍ ഇപ്പോഴും കണ്ണീര്‍ പൊഴിക്കുകയാണ് വീട്ടുകാരും വട്ടവടഗ്രാമവും. കോവിലൂര്‍ സ്വദേശി മധുസൂധനനുമായുള്ള കൗസല്യയുടെ വിവാഹം അഭിമന്യു കൊല്ലപ്പെടുന്നതിനു മുമ്പ് നിശ്ചയിച്ചതാണ്. മൂന്നാറിലെ ഇടുക്കി സഹകരണ ബാങ്കില്‍ ജോലിചെയ്യുന്ന സഹോദരന്‍ പരിജിത്താണ് അഭിമന്യുവിന്റെ അഭാവത്തില്‍ കല്യാണത്തിന്റെ എല്ലാ മേല്‍നോട്ടവും വഹിക്കുന്നത്. നവംബര്‍ 11ന് 10.30 ന് കോവിലൂരിലെ സ്‌കൂളില്‍വെച്ചാണ് വിവാഹം. വിവാഹത്തിനു മുമ്പ് അഭിമന്യുവിന്റെ കുടുംബത്തിനുവേണ്ടി നിര്‍മ്മിക്കുന്ന വീടിന്റെ പണിപൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങളും നടക്കുകയാണ്.

ABHI-SIS-WEDDING

shortlink

Related Articles

Post Your Comments

Related Articles


Back to top button