കുണ്ടറ: വലീടിനുള്ളില്‍ കഞ്ചാവ് സൂക്ഷിച്ച മൂന്നു പേര്‍ പിടിയില്‍ . പനയം മാര്‍ത്തോമ്മ പള്ളിക്ക് സമീപം ശരത് ഭവനില്‍ ശരത് (21) തൃക്കരുവ ഇഞ്ചവിള സങ്കീര്‍ത്തനം വീട്ടില്‍ ആന്റണി (19) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആന്റണിയുടെ അനിയനായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും സംഘത്തില്‍ പങ്കാളിയാണ്. പ്രായ പൂര്‍ത്തിയാകാത്തതിനാല്‍ വിദ്യാര്‍ഥിയെ സിജെഎം കോടതിയില്‍ ഹാജരാക്കി. വീടിന്റെ രണ്ടാം നിലയില്‍ കഞ്ചാവ് പാക്ക് ചെയ്യുന്നതിനിടയിലാണ് പോലീസ് ഇവരെ പിടികൂടിയത്.
പോലീസിനു ലഭിച്ച് രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ആന്റണിയുടെ വീടിന്റെ രണ്ടാം നിലയിലാണ് കഞ്ചാവ് പാക്കിംഗ് നടന്നു വന്നത്. ഇവരുടെ മാതാപിതാക്കള്‍ വിദേശത്താണ്. അറസ്റ്റിലായ ശരത്ത് സമാനമായ നിരവധി കേസുകളിലെ പ്രതിയാണ്. ശരത് ഇടക്കിടെ ആന്റണിയുടെ വീട്ടില്‍ പോകുന്നതില്‍ സംശയം പ്രകടിപ്പിച്ചായിരുന്നു രഹസ്യ സന്ദേശം. തുടര്‍ന്ന് ആന്റണിയുടെ സങ്കീര്‍ത്തനം എന്ന വീട് ദിവസങ്ങളായി ഷാഡോ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
കഴിഞ്ഞ ദിവസം ചെങ്കോട്ടയില്‍ നിന്നും കഞ്ചാവുമായി ശരത് വീട്ടിലേക്ക് കയറി പോകുന്നതായി കണ്ടെത്തിയ അഞ്ചാലുംമൂട് പൊലീസ് ഷാഡോയുടെ സഹായത്തോടെ മൂവരെയും പിടികൂടുകയായിരുന്നു. ഇവരില്‍നിന്നും മൂന്ന് കിലോ കഞ്ചാവും ത്രാസുകളും പൊലീസ് പിടിച്ചെടുത്തു. 300 ഗ്രാമിന് 1000 രൂപ നിരക്കിലാണ് ഇവര്‍ കഞ്ചാവ് വില്‍പന നടത്തിയിരുന്നത്. അഞ്ചാലുംമൂട് സ്‌കൂള്‍, പെരുമണ്‍ എഞ്ചിനീയറിങ് കോളജ് പരിസരം, പനയം ഭാഗങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ വില്‍പ്പന. അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷന്‍ ഓഫീസര്‍ ദേവരാജന്‍, എസ്ഐ കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍ ലഗേഷ്‌കുമാര്‍, പ്രദീപ്, ഷാഡോ ടീമംഗങ്ങള്‍ എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്. പ്രതികളെ് ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.
Post Your Comments