മുംബൈ : നഗരത്തിലെ അപ്പാര്‍ട്ട്മെന്റില്‍ സുരക്ഷാ ഗാര്‍ഡുമായുണ്ടായ യുവതിയുടെ വാക്ക് തര്‍ക്കം ഒടുവില്‍ വസ്ത്രം ഉരിയലില് കലാശിച്ചു . മുംബൈ നഗരത്തിലെ ഒരു റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റിലാണ് അര്‍ധരാത്രിയില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
സുരക്ഷാ ഗാര്‍ഡുമായി നടന്ന വാക്കുതര്‍ക്കവും, തമ്മിലടിയുമാണ് പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയത്. ഗാര്‍ഡുമായുള്ള പ്രശ്നം തീര്‍ക്കാനെത്തിയ പോലീസ് യുവതിയെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതോടെയാണ് ഇവര്‍ വസ്ത്രം ഉരിഞ്ഞ് അര്ദ്ധനഗ്നയായത്.
മേഘാ ശര്‍മ്മയെന്ന യുവതി അപ്പാര്‍ട്ട്മെന്റിലെ ഗാര്‍ഡിന്റെ സമീപമെത്തി കരണത്ത് അടിക്കുന്നതും തുടര്‍ന്നുള്ള പ്രശ്നങ്ങളുമാണ് വീഡിയോകളില്‍ കാണുന്നത്. ഇതോടെ തിരിച്ചടിയും തുടങ്ങി. ഇത് കണ്ടെത്തിയവര്‍ പ്രശ്നത്തില്‍ ഇടപെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീടാണ് പോലീസ് സ്ഥലത്തെത്തിയത്. എന്നാല്‍ അര്‍ദ്ധരാത്രിയില്‍ വനിതാ പോലീസില്ലാതെ സ്റ്റേഷനിലേക്ക് പോകാന്‍ യുവതി തയ്യാറായില്ല. ഇതിനൊടുവിലാണ് പോലീസുകാരെ ഓടിക്കാനായി യുവതി വസ്ത്രം അഴിച്ചുനീക്കിയത്. പുരുഷന്മാരെ നാണംകെടുത്താനാണ് താന്‍ ഇങ്ങനെ ചെയ്തതെന്നാണ് മേഘാ ശര്‍മ്മയുടെ നിലപാട്.
സുരക്ഷാ ഗാര്‍ഡിനെ തല്ലുകളും, ബഹളം വെയ്ക്കുകയും ചെയ്യുന്നതോടൊപ്പം മുംബൈ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രോശിക്കുകയും ചെയ്യുന്ന യുവതിയുടെ ദൃശ്യങ്ങള്‍ക്ക് പുറമെ അടിവസ്ത്രം മാത്രം അണിഞ്ഞ് നില്ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. യഥാര്‍ത്ഥ സംഭവങ്ങളെക്കുറിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
Post Your Comments