Latest NewsKerala

മാനസികാസ്വാസ്ഥ്യമുള്ള ഭര്‍ത്താവിനെ ഭാര്യ കഴുത്തു ഞെരിച്ചു കൊന്നു; അരുംകൊലയ്ക്ക് കൂട്ട് നിന്ന് സുഹൃത്തും

10 വയസ്സ് മാത്രം പ്രായായമായിരുന്ന മകനേയും കൂട്ടി ചന്ദ്രഗിരിപ്പുഴയില്‍ ഒഴുക്കി വിടുകയായിരുന്നു

കാസർഗോഡ്: മാനസികാസ്വാസ്ഥ്യമുള്ള ഭര്‍ത്താവിനെ ഭാര്യയും സുഹൃത്തും ചേർന്ന് കഴുത്തു ഞെരിച്ചു കൊന്നു. അരുംകൊല പുറത്തറിഞ്ഞത് 6 വര്‍ഷങ്ങളിപ്പുറം. മൊഗ്രാല്‍ പുത്തൂര്‍ ബെള്ളൂര്‍ തൗഫീഖ് മന്‍സിലിലെ മുഹമ്മദ് കുഞ്ഞിയാണ് കൊല്ലപ്പെട്ടത്.

ഭാര്യ സക്കീന (36)യും സുഹൃത്ത് ബോവിക്കാനം മുളിയാര്‍ സ്വദേശി ഉമ്മറും (41) ചേര്‍ന്ന് കൊലപ്പെടുത്തിയതെന്നാണ് ആറു വര്‍ഷങ്ങള്‍ക്കിപ്പുറം വ്യക്തമാകുന്നത്. ഉറങ്ങിക്കിടന്ന ഭര്‍ത്താവ് മുഹമ്മദ് കുഞ്ഞിന്‍റെ കഴുത്തില്‍ ഷാള്‍ മുറുക്കി ജനാലയില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നു. ഒരു ദിവസം മൃതദേഹം വീട്ടില്‍ സൂക്ഷിച്ചശേഷം പിറ്റേന്ന് അന്ന് 10 വയസ്സ് മാത്രം പ്രായായമായിരുന്ന മകനേയും കൂട്ടി ചന്ദ്രഗിരിപ്പുഴയില്‍ ഒഴുക്കി വിടുകയായിരുന്നു. എന്നാല്‍ മൃതദേഹം കണ്ടെടുക്കാനായിട്ടില്ല.

ഭര്‍ത്താവിന്‍റെ സ്വത്ത് കൈക്കലാക്കി ഉമ്മറിനൊപ്പം ജീവിക്കാനായിരുന്നു സക്കീറ ഈ അരും കൊലയ്ക്ക് തുനിഞ്ഞതെന്നാണ് പൊലീസ് നിഗമനം. എന്നാല്‍ മുഹമ്മദ് കുഞ്ഞിയെ കാണാനില്ലെന്ന് പറഞ്ഞ് 2012 ഓഗസ്റ്റില്‍ മുഹമ്മദാ കുഞ്ഞിയുടെ ബന്ധു നല്‍കിയ പരാതിയെ തുടര്‍ന്നുള്ള അന്വേഷണമാണ് സമീറയാണ് കൊലയ്ക്ക് പിന്നിലെന്ന് കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button