മുംബൈ: വിമാനത്താവളത്തില്‍ വച്ച് ഹൃദയം സ്തംഭനം വന്ന യാത്രക്കാരനെ സംയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി സുരക്ഷാ ഉദ്യോഗസ്ഥര്‍. മുംബൈ വിമാനത്താവളമാണ് ഈ ദൃശ്യങ്ങള്‍ സാക്ഷ്യം വഹിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ യാത്രക്കാരനു പ്രഥമ ശുശ്രൂഷ(സിപിആര്‍) നല്‍കുന്നതൊക്കെ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആയിരിക്കുകയാണ്.
വെള്ളിയാഴ്ചയാണ് ആന്ധ്ര സ്വദേശിയായ സത്യനാരായണ ഗുബ്ബാല എന്ന യാത്രക്കാരന് മുംബൈ വിമാനത്താവളത്തില്‍ വച്ച് ഹൃദയസതംഭനം ഉണ്ടായത്. മുംബൈ- ഹൈദരാബാദ് വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാള്‍. എന്നാല്‍ ടെര്‍മിനല്‍ 2 ന് സമീപം ഇയാള്‍ ഹൃദയസ്തംഭനം മൂലം കുഴഞ്ഞ് വീഴുകയായിരുന്നു. സഹയാത്രികരായവരെല്ലാം ഇതു കണ്ട് സ്തംഭിച്ച് നിന്നെങ്കിലും പെട്ടെന്നു തന്നെ സുരക്ഷാ ജീവനക്കാരായ രണ്ടു പേരെത്തി ഇയാള്‍ക്ക് സി.പി.ആര്‍ നല്‍കുകയായിരുന്നു.
സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനായ മോഹിത് കുമാര്‍ ശര്‍മയും രണ്ട് സഹപ്രവര്‍ത്തകരുമാണ് ഈ ഉദ്യോഗസ്ഥരെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. പിന്നീട് സത്യനാരായണയെ മുംബൈ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹം സുഖം പ്രാപിച്ചു വരികയാണെന്നാണ് റിപ്പോര്‍ട്ട്.
#WATCH: CISF ASI Mohit Kumar Sharma along with two other CISF personnel gave Cardiopulmonary resuscitation (CPR) to a passenger who suffered cardiac arrest at Mumbai Airport on Oct 26. The passenger was later shift to Nanavati Hospital & his condition is stable now. pic.twitter.com/cAEmBTaZfF
— ANI (@ANI) October 28, 2018
Post Your Comments