
തിരുവനന്തപുരം : എസ്എഫ്ഐ പ്രവർത്തകന് കുത്തേറ്റു. ചാക്ക ഐടിഐയിലെ വിദ്യാർത്ഥി ആദിത്യനാണു (19) കുത്തേറ്റത്. വാരിയെല്ലിനു താഴെ കുത്തേറ്റ് തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് ആശുപത്രിയിലെത്തിച്ചത്. ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. എ ബി വി പി പ്രവർത്തകരുമായുള്ള സംഘർഷത്തിനിടെയാണ് കുത്തേറ്റതെന്ന ആരോപണവുമായി എസ്എഫ്ഐ രംഗത്തെത്തി. ആശുപത്രി വളപ്പിൽ വച്ചും വിദ്യാർത്ഥികൾ ഏറ്റുമുട്ടിയതോടെ മെഡിക്കൽ കോളേജ് പൊലീസ് സ്ഥലത്തെത്തി സ്ഥിതി ഗതികൾ ശാന്തമാക്കി.സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ബിപി മുരളി, വിഎസ് പത്മ.കുമാർ എന്നിവർ പരിക്കേറ്റ ആദിത്യനെ സന്ദർശിച്ചു.
Post Your Comments