കൊച്ചി :സാലറി ചലഞ്ചില്‍ വിസമ്മതപത്രം നല്‍കുന്നത് റദ്ദാക്കിയ സുപ്രീം കോടതി വിധി തിരിച്ചടിയെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്ക്. ിശദാംശങ്ങള്‍ അറിഞ്ഞതിന് ശേഷം തുടര്‍നടപടി തീരുമാനിക്കും. സമ്മതപത്രം നല്‍കിയവരില്‍ നിന്ന് മാത്രമേ ഈ മാസം തുക ഈടാക്കുവെന്നും അദ്ദേഹം പറഞ്ഞു.
വിസമ്മതപത്രം നല്‍കുന്നത് റദ്ദാക്കിയ ഹൈക്കോടതി വിധി ശരിവച്ചായിരുന്നു സുപ്രീം കോടതിയുടെ നിലപാട്.വിസമ്മതമുള്ളവര്‍ സര്‍ക്കാരിനെ അറിയിച്ചാല്‍ മതിയെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. അതേയമയം സാലറി ചലഞ്ചിലൂടെ നേടുന്ന തുക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് ഉറപ്പില്ലെന്ന് സുപ്രീം കോടതി പറഞ്ഞു
Post Your Comments