Latest NewsKerala

പ്രധാനമന്ത്രിക്കെതിരായ പരാമർശം; വീണ്ടും കുടുങ്ങി തരൂർ

നരേന്ദ്രമോദി ശിവലിംഗത്തിന് മുകളിലിരിക്കുന്ന തേളാണെന്ന് ഒരിക്കല്‍ ഒരു ആര്‍.എസ്.എസ് നേതാവ് വിശേഷിപ്പിച്ചിരുന്നുവെന്ന

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വിവാദ പരാമർശത്തിൽ കുടുങ്ങി കോണ്‍ഗ്രസ് എം. പി ശശിതരൂര്‍. നരേന്ദ്രമോദി ശിവലിംഗത്തിന് മുകളിലിരിക്കുന്ന തേളാണെന്ന് ഒരിക്കല്‍ ഒരു ആര്‍.എസ്.എസ് നേതാവ് വിശേഷിപ്പിച്ചിരുന്നുവെന്ന വെലിപ്പെടുത്തലാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്.  ബംഗളൂരു സാഹിത്യോത്സവത്തില്‍ ‘പാരഡോക്‌സിക്കല്‍ പ്രൈംമിനിസ്റ്റര്‍:നരേന്ദ്രമോദി ആന്‍ഡ് ഹിസ് ഇന്ത്യ’ എന്ന തന്റെ പുതിയ പുസ്തകത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മോദി ശിവലിംഗത്തിന് മുകളില്‍ ഇരിക്കുന്ന തേളാണ്. തേളായതിനാല്‍ കൈകൊണ്ട് എടുത്ത് മാറ്റാനാവില്ല. ശിവലിംഗത്തിന് മുകളിലായതിനാല്‍ ചെരിപ്പ് കൊണ്ട് അടിക്കാനുമാവില്ല’ എന്നാണ് ആര്‍. എസ്. നേതാവ് പറഞ്ഞത്. വിനോദ് ജോസ് എന്ന മാദ്ധ്യമപ്രവര്‍ത്തകനോടാണ് നേതാവ് ഈ പരാമര്‍ശം നടത്തിയത്. മോദിയെ തടഞ്ഞ് നിറുത്താന്‍ ആര്‍.എസ്.എസിന് കഴിയാത്തതിന്റെ നീരസമാണ് മാദ്ധ്യമപ്രവര്‍ത്തകനോട് ആര്‍.എസ്.എസ് നേതാവ് പ്രകടിപ്പിച്ചത്. ആര്‍.എസ്.എസും മോദിയും തമ്മിലുള്ള അഗാധബന്ധത്തിന്റെ തെളിവാണ് ഈ തേള്‍ പ്രയോഗമെന്നും തരൂര്‍ പരിഹസിച്ചു. അതിന് പിന്നാലെ തരൂരിന്റെ പരാമര്‍സത്തിന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മറുപടി പറയണമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button