ന്യൂഡല്‍ഹി: കോളേജ് നടത്തിപ്പിന് ആവശ്യമായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ നാല് സ്വകാര്യ മെഡിക്കല്‍ കോളേജുകളിലേക്കുള്ള പ്രവേശനം സുപ്രീംകോടതി റദ്ദാക്കി. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്ന് മെഡിക്കല്‍ കൗണ്‌സില്‍ കണ്ടെത്തിയതിന് ശേഷവും ഈ കോളേജുകളില്‍ ഹൈക്കോടതി പ്രവേശനം അനുവദിച്ച വിധിയാണ് ഇപ്പോള്‍ മോല്‍ക്കോടതി റദ്ദാക്കിയിരിക്കുന്നത്. പാലക്കാട് പി.കെ.ദാസ്, വയനാട് ഡിഎം, തൊടുപുഴ അല്‍-അസര്‍, വര്‍ക്കല എസ്ആര്‍ എന്നീ കോളേജുകളില്‍ പ്രവേശനം അനുവദിച്ച വിധിയാണ് റദ്ദാക്കിയത്.
ഈ കോളേജുകളിലെ 550 സീറ്റുകളിലെ പ്രവേശനമാണ് സുപ്രീംകോടതി റദ്ദാക്കിട്ടുള്ളത്. വിദ്യാര്‍ഥികളുടെ അവകാശം ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി വിധി. അതേസമയം സമാനമായ കാരണം ചൂണ്ടിക്കാട്ടി മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഈ നാല് കോളേജുകള്‍ക്ക് നേരത്തെ പ്രവേശനാനുമതി നിഷേധിച്ചിരുന്നു. പിന്നീട് ഹൈക്കോടതിയെ സമീപിച്ച് കോളേജുകള്‍ പ്രവേശനാനുമതി നേടുകയായിരുന്നു.
https://youtu.be/9ZaXfz_f1CY
Post Your Comments