കൊച്ചി: ശബരിമലയിൽ പോലീസുകാർ വാഹനങ്ങൾ നശിപ്പിച്ച സംഭവത്തിൽ നടപടിയെടുക്കണമെന്ന് ഹൈക്കോടതി. ശബരിമലയിലെ പോലീസ് നടപടിയില്‍ ഹൈക്കോടതിക്ക് അതൃപ്തി. ശബരിമലയിലെ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് വാഹനങ്ങള്‍ നശിപ്പിച്ച പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് ഹൈക്കോടതി.
ശബരിമലയിലെ സംഘര്‍ഷങ്ങളുടെ ചിത്രങ്ങളില്‍നിന്ന് കുറ്റക്കാരായ പോലീസുകാര്‍ ആരെന്ന് വ്യക്തമാണ്. ഇവര്‍ക്കെതിരെ എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചെന്ന് കോടതി ചോദിച്ചു. പോലീസുകാര്‍ ശബരിമലയില്‍ വാഹനങ്ങള്‍ നശിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് കോടതി നടപടി.
കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കണം. എന്ത് നടപടിയാണ് ഇവര്‍ക്കെതിരെ സ്വീകരിച്ചതെന്ന് കോടതിയില്‍ വ്യക്തമാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. നടപടികളുടെ വിശദമായ റിപ്പോര്‍ട്ട് തിങ്കളാഴ്ച കോടതിയില്‍ സമർപ്പിക്കണം.
Post Your Comments