KeralaLatest NewsIndia

ശബരിമല പ്രക്ഷോഭത്തിന്‌ മുന്നിൽ നിൽക്കാൻ അമിത് ഷാ എത്തും, ശബരിമല ദര്‍ശനത്തിന് ദേശീയ നേതാക്കളും

ശബരിമല സമര നേതൃത്വം അമിത് ഷാ നേരിട്ട് ഏറ്റെടുക്കും.

തിരുവനന്തപുരം: കേരളത്തിലെത്തിയ അമിത് ഷാ ശബരിമല വിഷയത്തില്‍ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചിരുന്നത്. വിഷയത്തിൽ സംസ്ഥാന സർക്കാർ പ്രവർത്തകരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുന്നതും അമിത് ഷായെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതോടെ വിഷയത്തിൽ ശക്തമായി ഇടപെടാനാണ് അമിത്ഷായുടെ തീരുമാനം. ഇതിന്റെ ഭാഗമായി ശബരിമല സമര നേതൃത്വം അമിത് ഷാ നേരിട്ട് ഏറ്റെടുക്കും.

വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടലും ഉണ്ടാകും. രണ്ടു ദിവസത്തെ കേരളസന്ദര്‍ശനത്തിനു ശേഷം തിരികെ പോകുന്നതിനു മുമ്ബ് സംസ്ഥാന നേതൃത്വവും ഷായും തമ്മില്‍ വിശദമായ ചര്‍ച്ച നടത്തി. ഇതിലാണ് സമരം താന്‍ തന്നെ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചത്. ദേശീയ നേതാക്കളും ശബരിമലയില്‍ എത്തും. ശബരിമലയില്‍ ദര്‍ശനത്തിനെത്താമെന്നാണ് അമിത് ഷാ സമ്മതിച്ചിരിക്കുന്നത്.

തീയതി നിര്‍ദ്ദേശിട്ടില്ല. സമരരംഗത്തിറങ്ങാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം അതേപടി ശരിവയ്ക്കുകയാണ് അമിത് ഷാ. കേരളത്തില്‍ വേരുറപ്പിക്കാനുള്ള രാഷ്ട്രീയവസരമായി പാര്‍ട്ടി ഇപ്പോള്‍ ഇതിനെ കാണുന്നു. നവംബര്‍ എട്ടു മുതല്‍ 13 വരെ നടത്തുന്ന രഥയാത്രയുടെ പത്തനംതിട്ടയിലെ സമാപന സമ്മേളനത്തില്‍ അമിത് ഷാ പങ്കെടുക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നപ്പോള്‍ ശബരിമലയില്‍ ദര്‍ശനത്തിനു തന്നെയെത്താമെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു. രഥയാത്രയുടെ സമാപനം സ്ത്രീകളുടെ റാലിയോടെയായിരിക്കും.

read also:സന്നിധാനത്തും പമ്പയിലും പി വിജയനും രാഹുല്‍ ആര്‍ നായരും, നട തുറക്കും മുമ്പ് സര്‍ക്കാരും വിശ്വാസികളും ഒരു പോലെ തയ്യാറെടുപ്പില്‍

പ്രതിഷേധ പരിപാടികള്‍ എന്‍ഡിഎയുടെ ബാനറിലായിരിക്കണമെന്ന് അമിത് ഷാ നിര്‍ദ്ദേശിച്ചു. നേതാക്കളായ പി.എസ്. ശ്രീധരന്‍ പിള്ള, വി. മുരളീധരന്‍, പി. കെ. കൃഷ്ണദാസ്, എം.ഗണേശ് എന്നിവര്‍ക്കൊപ്പം ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയും ചര്‍ച്ചകളില്‍ പങ്കെടുത്തു. ശ്രീധരന്‍ പിള്ളയും തുഷാറും ചേര്‍ന്നുള്ള രഥയാത്രയ്ക്ക് ആ ചര്‍ച്ചയിലാണു തീരുമാനിച്ചത്. ശബരിമല കര്‍മസമിതി, പന്തളം കൊട്ടാരം എന്നിവയുടെ പ്രതിനിധികളും അമിത് ഷായുമായി ചര്‍ച്ച നടത്തിയിരുന്നു.

അമിത് ഷാ താമസിച്ചിരുന്ന താജ് ഹോട്ടലില്‍ ഞായറാഴ്ച രാവിലെയാണ് കേരളത്തിലെ നേതാക്കളുമായി കൂടിക്കാഴ്ച നടന്നത്. അടുത്ത തീര്‍ത്ഥാടനകാലത്തടക്കമുള്ള സമരങ്ങളിലും പ്രതിഷേധങ്ങളിലും കേന്ദ്രനേതാക്കളടക്കമുള്ളവര്‍ കേരളത്തിലെത്തുമെന്നുറപ്പായി കഴിഞ്ഞു. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിലും ആചാരസംരക്ഷണത്തിനും തങ്ങള്‍ക്കൊപ്പം ബിജെപി ഉണ്ടെന്നു വിശ്വാസികൾക്കും തോന്നിത്തുടങ്ങി.

കോണ്‍ഗ്രസ് വിട്ട മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ജി. രാമന്‍നായര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ വെള്ളിയാഴ്ച രാത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. മുന്‍ ഡി.ജി.പി. ടി.പി. സെന്‍കുമാറും ശബരിമല സമരവുമായി ബന്ധപ്പെട്ട സംഘടനാ നേതാക്കളും അമിത് ഷായെ കാണാനെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button