Latest NewsKeralaIndia

അറസ്റ്റ് ഭയം: രഹ്ന ഫാത്തിമ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍

വ്രതം നോൽക്കുന്നതായി ഫേസ്‌ബുക്കിൽ പരിഹാസ പോസ്റ്റിട്ട ശേഷം വാഗമണ്ണിൽ ഡേറ്റിങ് പാർട്ടിയിൽ രെഹ്ന പങ്കെടുത്തതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.

കൊച്ചി: ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച വിവാദ നായിക രഹ്ന ഫാത്തിമ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. മതവിശ്വാസത്തെ അപകീര്‍ത്തിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്‌തെന്ന കേസില്‍ അറസ്റ്റ് ഭയന്നാണ് രഹ്ന ഫാത്തിമ മുന്‍കൂര്‍ ജാമ്യം തേടിയിരിക്കുന്നത്. ശബരിമലയില്‍ ക്ഷേത്രദര്‍ശനത്തിന് ശ്രമിച്ച രഹ്ന ഫാത്തിമക്കെതിരെ പത്തനംതിട്ട പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മതവിശ്വാസത്തെ അവഹേളിക്കാന്‍ ശ്രമിച്ചെന്നും, സാമൂഹിക മാധ്യമങ്ങള്‍ വഴി മതവികാരം വ്രണപ്പെടുത്ത ഫേസ്‌ബുക്ക് പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചെന്നുമായിരുന്നു രഹ്നക്കെതിരെയുള്ള പരാതി.

കോട്ടയം തൃക്കൊടിത്താനം സ്വദേശി ആര്‍. രാധാകൃഷ്ണമേനോനാണ് പരാതി നല്‍കിയത്. ശബരിമല സന്ദര്‍ശനം നടത്തിയ തനിക്കെതിരെ അനാവശ്യ കുറ്റം ചുമത്തി പത്തനംതിട്ട പൊലീസെടുത്ത കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് രഹ്നയുടെ ഹര്‍ജി. യുവതികള്‍ക്കും ദര്‍ശനം നടത്താമെന്ന സുപ്രീംകോടതി ഉത്തരവ് വന്നത് മുതല്‍ വ്രതം നോറ്റ് ശബരിമലയില്‍ പോകാന്‍ ആഗ്രഹിച്ചയാളാണ് താനെന്ന് ഹര്‍ജിയില്‍ പറയുന്നു. എന്നാൽ വ്രതം നോൽക്കുന്നതായി ഫേസ്‌ബുക്കിൽ പരിഹാസ പോസ്റ്റിട്ട ശേഷം ഡേറ്റിങ് പാർട്ടിയിൽ രെഹ്ന പങ്കെടുത്തതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.

തെലങ്കാനയിലെ ഒരു ലോക്കൽ ചാനലിലെ മാധ്യമപ്രവര്‍ത്തകയ്‌ക്കൊപ്പമാണ് രഹ്ന ശബരിമല കയറാന്‍ ശ്രമിച്ചത്. ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്ക് പിന്നാലെ രഹ്ന ഫാത്തിമ ക്ഷേത്രദര്‍ശനത്തിന് എത്തിയിരുന്നു. ഐ ജി ശ്രീജിത്ത് ആണ് രഹ്നയ്ക്ക് സംരക്ഷണമൊരുക്കി കൂടെയുണ്ടായിരുന്നത്. എന്നാല്‍ ഭക്തരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് നടപ്പന്തല്‍ വരെ മാത്രമേ ഇവര്‍ക്ക് പോകാനായുള്ളു. പിന്നീട് പൊലീസ് സംരക്ഷണയില്‍ തിരിച്ചിറങ്ങുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button