Latest NewsKerala

ദുരിതാശ്വാസ സഹായം : കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

ലോകരാജ്യങ്ങള്‍ കൈത്താങ്ങാകാന്‍ വന്നപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തെ മുങ്ങിത്താഴ്ത്താനാണ് ശ്രമിച്ചതെന്ന് മുഖ്യമന്ത്രി

തൃശൂര്‍: പ്രളയത്തില്‍ മുങ്ങിത്താഴ്ന്ന കേരളത്തിന് ലോകരാജ്യങ്ങള്‍ കൈത്താങ്ങാകാന്‍ വന്നപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തെ മുങ്ങിത്താഴ്ത്താനാണ് ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയത്തില്‍ കേരളത്തിന് സഹായം നല്‍കുന്ന കാര്യത്തില്‍ പ്രധാനമന്ത്രി സംസ്ഥാന സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.

വിദേശ സഹായം സ്വീകരിക്കുന്ന കാര്യത്തിലും മന്ത്രിമാരുടെ വിദേശയാത്രയുടെ കാര്യത്തിലും പ്രധാനമന്ത്രി പറഞ്ഞതിന് വിപരീതമായാണ് പ്രവര്‍ത്തിച്ചത്. ഈ രണ്ട് കാര്യങ്ങളും നേരില്‍ സംസാരിച്ചപ്പോള്‍ നല്ലത് എന്ന് അഭിപ്രായപ്പെട്ട പ്രധാനമന്ത്രി പിന്നീട് വാക്ക് മാറുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ പുരോഗതിക്ക് ഒരു സംഭാവനയും ചെയ്യാത്ത ഏക പാര്‍ടിയാണ് ബിജെപിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. .

നിരവധി വിദേശരാജ്യങ്ങളുമായി നല്ല ബന്ധമാണ് കേരളത്തിനുള്ളത്. അതുകൊണ്ട് തന്നെ പ്രളയമുണ്ടായപ്പോള്‍ സഹായിക്കാന്‍ സന്നദ്ധമായി നിരവധി രാജ്യങ്ങള്‍ മുന്നോട്ട് വന്നു. അതില്‍ ആദ്യം യുഎഇ ഭരണാധികാരി പ്രധാനമന്ത്രിയെ വിളിച്ചാണ് 700 കോടി കേരളത്തിന് നല്‍കാമെന്ന് അറിയിച്ചത്. പ്രമുഖ വ്യവസായി എം എ യൂസഫലി മുഖാന്തിരം ഈ വിവരം തന്നെയും അറിയിച്ചു.

അക്കാര്യമാണ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചത്. എന്നാല്‍ പിന്നീട് വിദേശസഹായം സ്വീകരിക്കാന്‍ പാടില്ലെന്ന നിലപാടാണ് കേന്ദ്രം എടുത്തത്. യുഎഇയുടെ സഹായം ലഭിച്ചിരുന്നെങ്കില്‍ മറ്റ് രാജ്യങ്ങളും സഹായിക്കാന്‍ മുന്നോട്ട് വരുമായിരുന്നു. എന്നാല്‍ കേന്ദ്രത്തിന്റെ നിഷേധാത്മകസമീപനം മൂലം വലിയ സഹായം കേരളത്തില്‍ നഷ്ടമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button