ഉജ്ജയിന്‍: മദ്ധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രാഹുല്‍ ഗാന്ധി ഇപ്രകാരമൊരു കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്ന വാഗ്ദാനം ഉന്നയിച്ചത്. മദ്ധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ ഏറിയാല്‍ കര്‍ഷകരുടെ കടം പത്ത് ദിവസത്തിനുളളില്‍ എഴുതി തളളുമെന്ന് രാഹുല്‍ ഗാന്ധി ഇലക്ഷന്‍ പ്രചാരണ പ്രസംഗത്തില്‍ വെളിപ്പെടുത്തിയത്. ഇത് വെറും വാക്കല്ലെന്നും വാഗ്ദാനം താന്‍ പാലിക്കുക തന്നെ ചെയ്യുമെന്ന് രാഹുല്‍ ഏലരോടുമായി പറഞ്ഞു.
അധികാരത്തില്‍ എത്തിയശേഷം നിലവിലെ മുഖ്യമന്ത്രി താന്‍ നല്‍കിയ വാഗ്ദാനം നിറവേറ്റിയില്ലെങ്കില്‍ പകരം മറ്റൊരു മുഖ്യമന്ത്രിയെ തല്‍ സ്ഥാനത്ത് നിയമിച്ച് താന്‍ പറഞ്ഞ വാഗ്ദാനം ഫലത്തില്‍ പ്രാപ്തമാക്കുക തന്നെ ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചു. ശസ്തമായ മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ പൂജ നടത്തിയ ശേഷമാണ് മാള്‍വ നിമാര്‍ മേഖലയിലെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ കമല്‍നാഥ്, പ്രചാരണസമിതി മേധാവി ജ്യോതിരാദിത്യ സിന്ധ്യ എന്നിവര്‍ക്കൊപ്പമാണ് രാഹുല്‍ ക്ഷേത്രത്തിലെത്തിയത്.
Post Your Comments