നിലമ്പൂർ : അമിത് ഷായല്ല ആരുവിചാരിച്ചാലും കേരളത്തിന്റെ ഐക്യം തകര്‍ക്കാനാകില്ലെന്നു വൈദ്യുതി മന്ത്രി എം എം മണി. ഉമ്മാക്കി കാണിച്ച് പേടിപ്പിക്കേണ്ട. ഗുജറാത്ത്, യുപി എന്നീ സംസ്ഥാനങ്ങളെപ്പേലെയാണു കേരളമെന്നു വിചാരിച്ചാണു ജനകീയ സര്‍ക്കാരിനെ വലിച്ചു താഴെയിടുമെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ പറഞ്ഞത്. ആര്‍എസ്എസിന്റെ ശബ്ദമാണ് അമിത് ഷായിലൂടെ പുറത്തുവരുന്നത്. കേരളത്തിന്റെ പുനര്‍ നിര്‍മാണത്തെ തടസപ്പെടുത്താനുള്ള നീക്കമാണു കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും 31,000 കോടി രൂപ വേണ്ട സ്ഥാനത്തു വെറും 600 കോടി രൂപ മാത്രമാണ് കേന്ദ്രം നല്‍കിയതെന്നും മണി പറഞ്ഞു.
Post Your Comments