Latest NewsKerala

മാനസികവൈകല്യമുള്ള 15കാരിയെ അംബുലന്‍സില്‍ വച്ച് പീഡിപ്പിച്ചു

മെഡിക്കല്‍ സഹായികളായി ജോലി ചെയ്യുന്ന യുവാക്കളാണ് പെൺകുട്ടിയെ

ലാഹോര്‍: മനസികവൈകല്യമുള്ള 15കാരിയെ രണ്ട് യുവാക്കള്‍ ചേര്‍ന്ന് അംബുലന്‍സില്‍ വച്ച് ബലാത്സംഗത്തിന് ഇരയാക്കി. മെഡിക്കല്‍ സഹായികളായി ജോലി ചെയ്യുന്ന യുവാക്കളാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. പഞ്ചാബിന്‍റെ പാക്കിസ്ഥാന്‍ പ്രവിശ്യയില്‍ ഞായറാഴ്ചയാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്.

ശനിയാഴ്ച പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. ഏറെ വൈകിയിട്ടും കുട്ടിയെ കണാതായതോടെ മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്ന് അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ് വഴിയരികില്‍ ആംബുലന്‍സ് പാര്‍ക്ക് ചെയ്തിരിക്കുന്നത് കണ്ടത്. ഇതിനുള്ളിൽ നിന്ന് പെണ്‍കുട്ടിയുടെ കരച്ചിലും കേട്ടു. തുടര്‍ന്ന് ആംബുലന്‍സ് ഡോര്‍ തുറന്നപ്പോള്‍ രണ്ട് കിലോമീറ്റര്‍ അകലെ പെണ്‍കുട്ടിയെ ഇവര്‍ ഉപേക്ഷിച്ച് യുവാക്കള്‍ രക്ഷപ്പെട്ടുവെന്നും കുട്ടിയുടെ പിതാവ് പറയുന്നു. റെസ്‌ക്യൂ 1122 എമര്‍ജന്‍സി സര്‍വീസിലെ സര്‍ക്കാര്‍ ജീവനക്കാരാണ് പ്രതികള്‍. ഇവരെ അറസ്റ്റ് ചെയ്തുവെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button