തിരുവനന്തപുരം: ശബരിമലയില്‍ ഗോത്രവിഭാഗത്തില്‍പ്പെട്ട മലയരന്‍മാര്‍ക്കുണ്ടായിരുന്ന അവകാശങ്ങള്‍ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങി മല അരയസഭ. അടുത്ത 17 ന് ശബരിമലയിലേക്ക് അവകാശ സംരക്ഷയാത്ര നടത്താണ് സംഘടനയുടെ തീരുമാനം. ദേവസ്വം ബോര്‍ഡില്‍ മല അരയസമുദയത്തിന് പ്രതിനിധ്യം നല്‍കാമെന്ന് സര്‍ക്കാര്‍ വാഗ്ദാനം നടപ്പായിരുന്നില്ല.
എരുമേലി ഉള്‍പ്പടെ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളില്‍ പൂജ ചെയ്യാനുള്ള അവകാശം വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഈ ആവശ്യങ്ങളുന്നയിച്ചാണ് പ്രക്ഷോഭം. ശബരിമലയില്‍ അവകാശങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂര്‍ മല അരയസഭ പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നത്.
പതിനെട്ട് മലയുടേയും അവകാശികള്‍ മലയാരന്‍മാരാണ് എന്നാല്‍ ഈ മലകളില്‍ നിന്ന് മലയരന്‍മാരെ മാറ്റി. പൊന്നമ്പലമേട്ടില്‍ ദീപം തെളിയിക്കാനുള്ള അവകാശം വേണമെന്ന ആവശ്യം പോലും അംഗീകരിച്ചിട്ടില്ല. ശബരിമലയില്‍ ഗോത്രവിഭാഗത്തില്‍പ്പെട്ട മലയരന്‍മാര്‍ക്കുണ്ടായിരുന്ന അവകാശങ്ങള്‍ പുനസ്ഥാപിക്കണമെന്നാണ് തിരുവിതാംകൂര്‍ മല അരയസഭയുടെ ആവശ്യം.
Post Your Comments