Latest NewsInternational

ഹെ​ലി​കോ​പ്റ്റ​ര്‍ അ​പ​ക​ട​ത്തി​ല്‍ ലീ​സ്റ്റ​ര്‍ സി​റ്റി ക്ല​ബ് ഉ​ട​മ കൊല്ലപ്പെട്ടു

ല​ണ്ട​ന്‍: ലീ​സ്റ്റ​ര്‍ സി​റ്റി ക്ല​ബ് ഉ​ട​മ വി​ചാ​യി ശ്രി​വ​ദ്ധ​ന​പ്ര​ഭ സ്വ​ന്തം സ്റ്റേ​ഡി​യ​ത്തി​ന് പു​റ​ത്തു​ണ്ടാ​യ ഹെ​ലി​കോ​പ്റ്റ​ര്‍ അ​പ​ക​ട​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ടു. ട്വി​റ്റ​ര്‍ സ​ന്ദേ​ശ​ത്തി​ലൂ​ടെ ലീ​സ്റ്റ​ര്‍ ക്ല​ബാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്. കഴിഞ്ഞ ദിവസമായിരുന്നു അപകടം ഉണ്ടായത്. ശ്രി​വ​ദ്ധ​ന​പ്ര​ഭ​ക്കൊ​പ്പം പൈ​ല​റ്റും ര​ണ്ടു ജീ​വ​ന​ക്കാ​രും അ​ട​ക്കം നാ​ലു പേ​ര്‍ അ​പ​ക​ട​ത്തി​ല്‍ മ​ര​ണ​പ്പെ​ട്ട​താ​യി ക്ല​ബ് അ​റി​യി​ച്ചു. ലീ​സ്റ്റ​ര്‍ സി​റ്റി​യു​ടെ ഹോം ​ഗ്രൗ​ണ്ടാ​യ കിം​ഗ് പ​വ​ര്‍ സ്റ്റേ​ഡി​യ​ത്തി​ന് 200 അ​ടി അ​ക​ലെ​യു​ള്ള കാ​ര്‍ പാ​ര്‍​ക്കിം​ഗ് മേ​ഖ​ല​യി​ലേ​ക്കാ​ണ് കോ​പ്ട​ര്‍ ത​ക​ര്‍​ന്നു​വീ​ണ​ത്.

ശ്രി​വ​ദ്ധ​ന​പ്ര​ഭ കോ​പ്റ്റ​റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​താ​യി നേ​ര​ത്തെ വി​വ​ര​മു​ണ്ടാ​യി​രു​ന്നി​ല്ല. ലീ​സ്റ്റ​ര്‍ സി​റ്റി-​വെ​സ്റ്റ്ഹാം മ​ത്സ​രം സ​മ​നി​ല​യി​ല്‍ ക​ലാ​ശി​ച്ച്‌ ഒ​രു മ​ണി​ക്കൂ​ര്‍ പി​ന്നി​ടു​മ്ബോ​ഴാ​യി​രു​ന്നു അ​പ​ക​ടം. 2010 ലാ​ണ് ലീ​സ്റ്റ​ര്‍ സി​റ്റി​യു​ടെ ഉ​ട​മ​സ്ഥ​ത 40 മി​ല്യ​ണ്‍ പൗ​ണ്ടി​ന് ശ്രി​വ​ദ്ധ​ന​പ്ര​ഭ സ്വ​ന്ത​മാ​ക്കു​ന്ന​ത്. ലീ​സ്റ്റ​റി​ന്‍റെ എ​ല്ലാം മ​ത്സ​ര​ങ്ങ​ള്‍​ക്കും ശ്രി​വ​ദ്ധ​ന​പ്ര​ഭ ഹെ​ലി​കോ​പ്റ്റ​റി​ലാ​ണ് സ്റ്റേ​ഡി​യ​ത്തി​ല്‍ എ​ത്തു​ന്ന​ത്. പ​റ​ന്നു നീ​ങ്ങി​യ ഉ​ട​ന്‍ തീ​ഗോ​ള​മാ​യി കോ​പ്റ്റ​ര്‍ താ​ഴേ​ക്കു പ​തി​ച്ച​താ​യി ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button