
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവള ടെര്‍മിനലില്‍ കാന്‍സല്‍ ചെയ്ത ടിക്കറ്റുമായി കയറിയ നഗരസഭാ കൗണ്‍സിലര്‍ പിടിയിലായി. പത്തനംതിട്ട നഗരസഭാ കൗണ്‍സിലര്‍ കെ. ജേക്കബ്ബാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്. ഭാര്യയെ യാത്രയാക്കിയതിന് ശേഷം മടങ്ങുമ്പോളാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ശേഷം നെടുന്പാശേരി പോലീസിന് കൈമാറി. അങ്കമാലി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ജേക്കബിനെ റിമാന്‍ഡ് ചെയ്തു.
Post Your Comments