കോട്ടയം: പ്രണയിച്ച് വിവാഹം ചെയ്തതിന്റെ പേരിൽ കോല ചെയ്യപ്പെട്ട കെവിന്റെ മരണം ദുരഭിമാനക്കൊലയായി പരിഗണിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തിൽ കോട്ടയം സെഷൻസ് കോടതി ഇന്ന് വാദം കേൾക്കും. ദുരഭിമാന കൊലയായി പരിഗണിച്ച് അതിവേഗം വിചാരണ അവസാനിപ്പിക്കണം എന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. കെവിനെ നീനുവിന്റെ വീട്ടുകാർ കൊല്ലാൻ കാരണം ജാതി ആണെന്നാണ് പ്രോസിക്യൂഷൻ വാദം. ദുരഭിമാനക്കൊലയായി കോടതി അംഗീകരിച്ചാൽ ആറു മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാകും. നീനുവിന്റെ പിതാവും സഹോദരനും അടക്കം 14 പേരാണ് കേസിലെ പ്രതികൾ.
ജാതിയിൽ താഴ്ന്ന കെവിൻ നീനുവിനെ വിവാഹം കഴിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചത്. മെയ് 27 നാണ് സംഭവം നടക്കുന്നത്. കെവിനേ വീട്ടിലെത്തി തട്ടിക്കൊണ്ട് പോവുകയായിരുന്നു. തെന്മല ചാലിയേക്കരയിലെ തോട്ടില്‍ നിന്നാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്. കെവിനെ പ്രതികള്‍ കരുതി കൂട്ടികൊലപ്പെടുത്തിയതാണെന്ന് പൊലീസ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
Post Your Comments