KeralaLatest News

ശബരിമല: ടിജി മോഹന്‍ദാസിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി തീരുമാനം ഇങ്ങനെ

ശബരിമലയുടെ പാരമ്പര്യം എല്ലാ മതസ്ഥര്‍ക്കും അവകാശപ്പെട്ടതാണ്

കൊച്ചി: ശബരിമലയുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് ടിജി മോഹന്‍ദാസ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.  ശബരിമലയില്‍ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ശബരിമലയുടെ പാരമ്പര്യം എല്ലാ മതസ്ഥര്‍ക്കും അവകാശപ്പെട്ടതാണ്.  എന്നാല്‍ ഈ ഹര്‍ജി മതേതര കേരളത്തെ തകര്‍ക്കാനുള്ളതാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇരുമുടിക്കെട്ടില്ലാതെയും മല കയറാം പതിനെട്ടാം പടി കയറുന്നവര്‍ക്ക് മാത്രം ഇരുമുടിക്കെട്ട് നിര്‍ബന്ധമുള്ളുവെന്നും കോടതി നിരീക്ഷിച്ചു.

അതേസമയം ശബരിമല ക്ഷേത്ര ദര്‍ശനത്തിന് എല്ലാ വിശ്വാസികള്‍ക്കും സുരക്ഷ ഒരുക്കണമെന്നും ഹെക്കോടതി നിര്‍ദ്ദേശിച്ചു. ക്ഷേത്ര ദര്‍ശനത്തിന് സുരക്ഷയൊരുക്കണം എന്നാവശ്യപ്പെട്ട്
നാല് യുവതികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദ്ദേശം. കൂടാതെ ക്ഷേത്രത്തിന്റെ പവിത്രത കാത്തു സൂക്ഷിക്കും വിധം മണ്ഡലകാലത്തെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും കോടതി അറിയിച്ചു. എന്നാല്‍ യുവതികളുടെ ഹര്‍ജി അപക്വമാണെന്നും കോടതി ചൂണ്ടിക്കാട്ടി. സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നതിനു മുമ്പ് ആദ്യം പൊലീസിനെ സമീപിക്കേണ്ടതായിരുന്നെന്നും കോടതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button