തിരുവനന്തപുരം: സംസ്ഥാനത്ത് ലക്ഷങ്ങളുടെ ഹാഷിഷ് വേട്ടയെ തുടര്‍ന്ന്: യുവാവ് പൊലീസ് പിടിയിലായി. 600 ഗ്രാം ഹാഷിഷ് ഓയിലുമായി പെരുമ്പാവൂര്‍ സ്വദേശിയാണ് വിഴിഞ്ഞം പോലീസിന്റെ് പിടിയിലായത്. വേങ്ങൂര്‍ വെസ്റ്റ് വില്ലേജില്‍ ഇലകമ്പകപുലി ത്രിവേണി കവലയില്‍ വിഷ്ണുരാജാണ് പിടിയിലായത്.
സിറ്റി ഷാഡോ പോലീസും വിഴിഞ്ഞം പോലീസും ചേര്‍ന്നു ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിലാണ് വന്‍ മയക്കുമരുന്ന് റാക്കേറ്റിലെ ഒരാളെ പിടിച്ചത്.വിപണിയില്‍ 3 ലക്ഷം രൂപയോളം വില മതിക്കുന്ന ഹാഷിഷ് ഓയിലാണ് ഇയാളില്‍ നിന്നും കണ്ടെത്തിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
Post Your Comments