Latest NewsIndia

ഡല്‍ഹിയില്‍ ഇനി പഴഞ്ചന്‍ വണ്ടി ഓടിച്ചാല്‍ പിടിച്ചെടുക്കും

ദില്ലി:  പഴക്കം ചെന്ന വാഹനങ്ങളുമായി ഇനി ദില്ലി നിരത്തുകളില്‍ ഇറങ്ങിയാല്‍ പിടിവീഴുമെന്ന് ഉറപ്പായി. 10 വര്‍ഷത്തിലേറെ പഴക്കം ചെന്ന ഡീസല്‍ വാഹനങ്ങളും 15 വര്‍ഷത്തിന് മേല്‍ പഴക്കം ചെന്ന പെട്രോള്‍ വാഹനങ്ങളുമാണ് ഡല്‍ഹിയിലെ റോഡില്‍ ഇറക്കിയാല്‍ പണിയാവുക. സുപ്രീം കോടതിയാണ് പഴക്കം ചെന്ന ഈ വിഭാഗത്തില്‍പ്പെടുന്ന വാഹനങ്ങള്‍ ഒാടിക്കാന്‍ പാടില്ല എന്ന നിയന്ത്രണമിറക്കിയത്.

 

ഇത്തരത്തിലുളള വാഹനങ്ങളുടെ വിവരങ്ങള്‍ ദില്ലി ഗതാഗത വകുപ്പ് വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിക്കണമെന്ന് വായു മലിനീകരണ നിയന്ത്രണ ബോര്‍ഡിന് സുപ്രീംകോേടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദില്ലിയിലെ വായു മലിനീകരണം നിയന്ത്രണാതീതമാകും വിധം അപകടകരമായിരിക്കുന്ന ചുറ്റുപാടിലാണ് സുപ്രീംകോടതി ഇങ്ങനെ ഒരു നിര്‍ദ്ദേശം മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നല്‍കിയിരിക്കുന്നത്. മലിനീകരണത്തെപ്പറ്റി പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് സോഷ്യല്‍ മീഡിയ അക്കൗണ്ടും രൂപീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

https://youtu.be/9q6cCnId_wY

shortlink

Related Articles

Post Your Comments

Related Articles


Back to top button