Latest NewsSpecials

കേരളത്തിന് ഇത് 62 -ാം ജന്മദിനം ; കേരള പഴമയുടെ കുറച്ച് ചരിത്രങ്ങള്‍

കേരവൃക്ഷങ്ങള്‍ തിങ്ങിയ കേരനാട് അതിന്‍റെ 62 -ാം ജന്മവാര്‍ഷികത്തിലേക്ക് എത്തിനില്‍ക്കുകയാണ്. 1956 നവംബർ 1 നാണ് കേരള സംസ്ഥാനം രൂപം കൊള്ളുന്നത്. ഒാരോ പ്രദേശത്തിനും അതിന്‍റെതായ സാംസ്കാരിക തനിമയും ചരിത്രവും ഒക്കെ പറയാനുണ്ടാവും. അതു പോലെ തന്നെ കേരള സംസ്ഥാനത്തിനും വ്യാപ്തി നിറഞ്ഞ ഒരു ചരിത്രമാണ് പറയാനുളളത്. അതില്‍ ചില ചരിത്രങ്ങളിലേക്ക്..

പഴയ മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീപ്രദേശങ്ങൾ ചേർന്നാണ് കേരളം ഉദയം കൊണ്ടത്. സ്വതന്ത്ര്യത്തിന് ശേഷം ഭാഷ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്കു വേണ്ടി ഇന്ത്യയിലെ പല ഭാഗങ്ങളിലും ശക്തമായ പോരാട്ടം നടന്നിരുന്നു. ഇതിന്‍റെ ഫലമായാണ് സംസ്ഥാനങ്ങളുടെ പിറവി. 1953 ൽ ഫസൽ അലി തലവനായും സര്‍ദാര്‍ കെ. എം. പണിക്കര്‍ അംഗവുമായുള്ള സംസ്ഥാന പുന:സംഘടനാ കമ്മീഷന്‍ രൂപവല്‍ക്കരിച്ചു. 1955 സെപ്റ്റംബറിൽ സംസ്ഥാന പുനഃസംഘടന കമ്മീഷൻ കേന്ദ്രത്തിന് റിപ്പോർട്ട് കൈമാറി. അതിൽ കേരളത്തെ ഒരു സംസ്ഥാനമാക്കി മാറ്റാനുള്ള ശുപാർശയുണ്ടായിരുന്നു. റിപ്പോർട്ട്  പ്രസിദ്ധപ്പെടുത്തി 13 മാസങ്ങൾക്ക് ശേഷമാണ് ഇന്ത്യയുടെ ഭൂപടം തയ്യാറാക്കിയത്.

കേരളത്തില്‍ ആദ്യം അഞ്ചു ജില്ലകളാണുണ്ടായിരുന്നത്. തിരുവിതാംകൂറിലെ തോവാള, അഗസ്തീശ്വരം, കല്‍ക്കുളം, വിളവങ്കോട് താലൂക്കുകളും ചെങ്കോട്ടത്താലൂക്കിന്റെ ഒരു ഭാഗവും വേര്‍പെടുത്തി മദിരാശി സംസ്ഥാനത്തോടു ചേര്‍ത്തു. ശേഷിച്ച തിരുകൊച്ചി സംസ്ഥാനത്തോടു മലബാര്‍ ജില്ലയും തെക്കന്‍ കാനറാ ജില്ലയിലെ കാസര്‍കോടു താലൂക്കും ചേര്‍ക്കപ്പെട്ടു. ഫലത്തില്‍ കന്യാകുമാരി ജില്ലകേരളത്തിനു നഷ്ടപ്പെടുകയും ഗൂഡല്ലൂര്‍ ഒഴികെയുള്ള മലബാര്‍ പ്രദേശം കേരളത്തോടു ചേര്‍ക്കപ്പെടുകയും ചെയ്തു. 1957 ഫെബ്രുവരി 28 നായിരുന്നു കേരളത്തിലെ ആദ്യ പൊതുതിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിൽ ഇഎംഎസ് മുഖ്യമന്ത്രിയായ ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു.

കേരളത്തെ കൂടാതെ കർണാടക, ഹരിയാന, മധ്യപ്രദേശ്, ഛത്തീസ് ഗഡ് എന്നീ സംസ്ഥാനങ്ങളും രൂപം പ്രാപിച്ചതും നവംബർ 1 നാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button