Indian Super LeagueLatest News

മലയാളത്തിൽ കേരളപ്പിറവി ആശംസിച്ച് ജിങ്കൻ; ആവേശത്തോടെ വരവേറ്റ് ആരാധകർ

എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ കേരളപ്പിറവി ആശംസകള്‍ എന്നായിരുന്നു ജിങ്കൻ കുറിച്ചത്

കേരളപ്പിറവി ദിനത്തില്‍ ട്വിറ്ററിലൂടെ മലയാളത്തില്‍ ആശംസ നേര്‍ന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് ക്യാപ്റ്റൻ ജിങ്കൻ. അതിജീവനം മനക്കരുത്തുള്ള ജനതക്കു പറഞ്ഞതാണ്. ഇത് കേരളമാണ്. നമ്മള്‍ തിരിച്ചുവരും. എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ കേരളപ്പിറവി ആശംസകള്‍ എന്നായിരുന്നു ജിങ്കൻ കുറിച്ചത്. പഞ്ചാബിയായ ജിംഗന്റെ മലയാളത്തിലുള്ള ആശംസ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്.

എന്നാൽ ഈ ട്വീറ്റിനെ മലയാളത്തില്‍ ട്രോളി ചില രസികന്മാരുമെത്തി. ഫോണ്‍ സി.കെ.വിനീതിന് തിരിച്ചുകൊടുക്കൂ എന്നാണ് വിനീതിനെ ടാഗ് ചെയ്തുകൊണ്ടുള്ള ഒരു കമന്റ്. ടീമിലുള്ള എല്ലാവര്‍ക്കും നിങ്ങളാണോ എഴുതിക്കൊടുക്കുന്നതെന്നും ഒരാൾ ചോദിക്കുന്നുണ്ട്. എഴുതിയത് എന്താണെന്ന് നിങ്ങള്‍ക്ക് അറിയുമോ എന്നാണ് മറ്റൊരാള്‍ ചോദിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button