Specials

ഭാരതത്തിന്റെ അഭിമാനമായി മാറിയ ഒരു കൊച്ചു സംസ്ഥാനം

1956 ൽ ഈ കൊച്ചു സംസ്ഥാനം രൂപം കൊള്ളുമ്പോൾ ആരും ഓർത്തു കാണില്ല ഇന്ത്യയുടെ യശസ്സ് ഉയർത്തിപ്പിടിക്കാൻ കെൽപ്പുള്ള ഒരു സംസ്ഥാനമായി ഇത് മാറുമെന്ന്

കേരളം തന്റെ 62 ആം ജന്മദിനം ആഘോഷിക്കാൻ ഒരുങ്ങുകയാണ്. 1956 ൽ ഈ കൊച്ചു സംസ്ഥാനം രൂപം കൊള്ളുമ്പോൾ ആരും മനസിൽ പോലും ഓർത്തു കാണില്ല ഇന്ത്യയുടെ യശസ്സ് ഉയർത്തിപ്പിടിക്കാൻ കെൽപ്പുള്ള ഒരു സംസ്ഥാനമായി ഇത് മാറുമെന്ന്. 1956 നവംബർ ഒന്നിനാണ് കേരളം ഔദ്യോഗികമായി ഒരു സംസ്ഥാനം ആയത്. രൂപം കൊണ്ടപ്പോൾ അന്നുള്ള 14 സംസ്ഥാനങ്ങളിൽ ഏറ്റവും ചെറുതായിരുന്നു കേരളം. പഴയ മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ പ്രദേശങ്ങള്‍ ഒത്തു ചേര്‍ന്നാണ് കേരളം രൂപം കൊണ്ടത്. പരുശുരാമൻ എറിഞ്ഞ മഴു വീണുണ്ടായ സ്ഥലം ആണ് കേരളം എന്നാണ് ഐതിഹ്യം.

1956 – ലെ സംസ്ഥാന പുനഃസംഘടനാ നിയമമാണ് ഇതിന് ആധാരമായത്. ഫസല്‍ അലി തലവനായും സര്‍ദാര്‍ കെ. എം. പണിക്കര്‍ അംഗവുമായുള്ള സംസ്ഥാന പുന:സംഘടനാ കമ്മീഷന്‍ രൂപവല്‍ക്കരിച്ചത് 1953-ലാണ്. 1955 ൽ കമ്മിറ്റി കേന്ദ്രത്തിനു റിപ്പോർട്ട് സമർപ്പിച്ചപ്പോൾ അതിൽ കേരളത്തിന്റെ രൂപവത്കരണത്തിനും ശുപാർശ ഉണ്ടായിരുന്നു.

ഇപ്പോൾ ഇത്രയും വർഷങ്ങൾക്ക് ശേഷം ഇന്ത്യയിലെ തന്നെ ഒന്നാം നമ്പർ ആയി കേരളം എത്തിയിരിക്കുകയാണ്. ആദ്യമായി സമ്പൂർണ സാക്ഷരതാ നേടിയ ആദ്യ സംസ്ഥാനം കേരളം ആണ്. സമ്പൂർണ വൈദ്യുതീകരണം നടപ്പിലാക്കിയ മൂന്നാമത്തെ സംസ്ഥാനം എന്നിങ്ങനെ പലതുണ്ട് കേരളത്തിന്റെ സംഭാവനകൾ. ലോകത്തിലെ ആദ്യത്തെ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് സർക്കാർ ഭരണത്തിൽ എത്തിയതും കേരളത്തിൽ ആണ്.

ജാതി മതഭേദമന്യേ എല്ലാവരെയും സ്നേഹിക്കാൻ കഴിയുന്നു എന്നതാണ് കേരളം ജനതയുടെ പ്രത്യേകത. ഒരു വർഗീയ ശക്തികള്ക്കും ഇവിടെ സ്ഥാനം ഉറപ്പിക്കാൻ കഴിയില്ല എന്ന് പലവട്ടം ഈ മണ്ണ് തെളിയിച്ചും കഴിഞ്ഞതാണ്. കല സാംസ്‌കാരിക രംഗത്തും കേരളം എന്നും മുൻപന്തിയിൽ തന്നെ ആണ് നിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button