Latest NewsIndia

ശ്രീരാമ ക്ഷേത്ര കാര്യത്തിലും തീർപ്പ് വേണം; സുപ്രീം കോടതിയോട് യോഗി

ശബരിമല വിഷയത്തിൽ നിർണായക വിധി പുറപ്പെടുവിച്ച സുപ്രീംകോടതിക്ക്

ലക്നൗ: ശബരിമല വിഷയത്തിൽ നിർണായക വിധി പുറപ്പെടുവിച്ച സുപ്രീംകോടതിക്ക് കഴിഞ്ഞെങ്കിൽ ശ്രീരാമ ക്ഷേത്ര കാര്യത്തിലും തീർപ്പ് കൽപ്പിക്കണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ദില്ലിയിൽവച്ച് നടന്ന് ഇന്ത്യാ ഐഡിയാസ് കോൺക്ലേവിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാമക്ഷേത്ര നിർമ്മാണം വിശ്വാസവുമായി ബന്ധപ്പെട്ടതും ജനഹൃദയങ്ങളിൽ ഏറ്റവും വലിയ പ്രാധാന്യം നേടിയതുമായ വിഷയമാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ നിയമരൂപീകരണത്തിനും കോടതിക്കും നിർണായക പങ്കുണ്ട്. മനസ്സിൽ എന്നും മര്യാദ സൂക്ഷിക്കണമെന്നും ക്ഷേത്രം നിർമ്മിക്കുകയാണെങ്കിൽ ശ്രീരാമൻ അനു​ഗ്രഹിക്കുമെന്നും യോഗി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button