
തിരുവനന്തപുരം : വാഹനാപകടത്തിൽ യുവാവിന് ദാരുണമരണം. വിഴിഞ്ഞം കോളിയൂരില്‍ വിനീത് (27) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അഭിറാം(17)നു പരിക്കേറ്റു. രാത്രി ഏഴരയോടെ കോളിയൂര്‍ ചാനലിന് സമീപം ബൈക്കില്‍ സഞ്ചരിക്കവേ ഓട്ടോ റിക്ഷയെ മറികടക്കാന്‍ ശ്രമിച്ചപ്പോൾ ബൈക്ക് ഓട്ടോറിക്ഷയില്‍ ഇടിച്ചു മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ വിനീതിന്റെ നെഞ്ചിലൂടെ ബസ് കയറിയിറങ്ങി. സംഭവസ്ഥലത്തു തന്നെ മരിച്ചു. പരിക്കേറ്റ അഭിറാം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Post Your Comments