ന്യൂഡല്‍ഹി•റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനുള്ള ഇന്ത്യയുടെ ക്ഷണം അമരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിരസിച്ചതായി സൂചന. . ട്രംപിനെ ഇന്ത്യ ക്ഷണിച്ചതായും എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും ഓഗസ്റ്റില്‍ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്സ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ട്രപിനെ ക്ഷണിച്ച കാര്യം സ്ഥിരീകരിച്ചിരുന്നില്ല.
ട്രംപിന്റെ യാത്രാ പദ്ധതികള്‍ സംബന്ധിച്ച് വൈറ്റ് ഹൗസുമായി സംസാരിച്ചിരുന്നു എന്നു മാത്രമാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.
എല്ലാ വര്‍ഷവും റിപ്പബ്ളിക് ദിന ചടങ്ങിലേക്ക് ഏതെങ്കിലും പ്രമുഖരെ ഇന്ത്യ മുഖ്യാതിഥിയായി ക്ഷണിക്കാറുണ്ട്. 2015-ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ പത്ത് ആസിയാന്‍ രാജ്യങ്ങളുടെ തലവന്മാരായിരുന്നു മുഖ്യാതിഥികള്‍.
Post Your Comments