KeralaLatest News

ബൈക്കോടിക്കുന്നതിനിടെ ഉറങ്ങി: യുവാക്കള്‍ കനാലില്‍ വീണു

രാത്രി 12.10-ഓടെ കാരപ്പറമ്പിലാണ് അപകടം നടന്നത്

കോഴിക്കോട്: ബൈക്കോടിക്കുന്നതിനിടെ ഉറങ്ങിപോയ യുവാക്കള്‍ കോഴിക്കോട് കനോലി കനാലില്‍ വീണു. പത്തടിയോളം താഴ്ചയുണ്ടായിരുന്ന ഭാഗത്താണ് യുവാക്കള്‍ വീണത്. അപകടത്തില്‍ ഉള്ളിയേരിയിലെ എടത്തില്‍ നിസാര്‍, തുടിയാടിമല്‍ മന്‍സൂര്‍ എന്നിവരെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാത്രി 12.10-ഓടെ കാരപ്പറമ്പിലാണ് അപകടം നടന്നത്. നിസാറാണ് വണ്ടിയോടിച്ചിരുന്നത്. അപകടം നടന്ന ഭാഗത്ത് കൈവരിക്ക് ഉയരം കുറവായതിനാലാണ് യുവാക്കള്‍ കനാലില്‍ വീണതെന്നാണ് നിഗമനം. ബീച്ച് അഗ്‌നി രക്ഷാസ്റ്റേഷനിലെ ലീഡിങ് ഫയര്‍മാന്‍മാരായ എന്‍. രമേശന്‍, ബിജു പ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ രണ്ടു യൂണിറ്റെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button