തിരുവനന്തപുരം: ശിവലിംഗത്തിലിരിക്കുന്ന തേളിനെപ്പോലെയാണ് ധാനമന്ത്രി നരേന്ദ്രമോദിയെന്നു ആര്‍എസ്എസ് നേതാവ് പറഞ്ഞതായി ശശിതരൂര്‍ എംപി.ബാഗ്ലൂര് ലിറ്റററി ഫെസ്റ്റിവലില്‍ മോദിയെക്കുറിച്ചുള്ള ‘ദ പാരഡോക്സിക്കല്‍ പ്രൈംമിനിസ്റ്റര്‍’ എന്ന തന്റെ പുസ്തകത്തെക്കുറിച്ച് സംസാരിക്കവേയാണ് വിവാദ പ്രസ്താവനയുമായി ശശി തരൂർ രംഗത്തെത്തിയത്.
#WATCH Shashi Tharoor in Bengaluru, says, "There's an extraordinarily striking metaphor expressed by an unnamed RSS source to a journalist, that, "Modi is like a scorpion sitting on a Shivling, you can't remove him with your hand & you cannot hit it with a chappal either."(27.10) pic.twitter.com/E6At7WrCG5
— ANI (@ANI) October 28, 2018
പ്രധാനമന്ത്രി നരേന്ദ്രമോദി ശിവലിംഗത്തിലിരിക്കുന്ന തേളിനെപ്പോലെയാണ്. കൈകൊണ്ട് എടുത്ത് മാറ്റാന്‍ നോക്കിയാല്‍ കുത്തേല്‍ക്കും. ശിവലിംഗത്തിന്മേലായതിനാല് ചെരുപ്പ് കൊണ്ട് അടിക്കാനും സാധിക്കില്ലെന്നു ഒരു മാധ്യമ പ്രവര്‍ത്തകനോട് ആര്‍എസ്എസ് നേതാവ് ഇത്തരത്തില്‍ പരാമര്‍ശം നടത്തിയെന്നും മോദിയും ഹിന്ദുത്വം ചേര്‍ന്നുള്ള മോദിത്വം ആര്എസിഎസിനേക്കാള് മുകളിലായെന്നും തരൂര്‍ പറഞ്ഞു. ശിതരൂരിന്റെ പ്രസംഗ വീഡിയോ എന്‍ഐഎ ട്വീറ്റ് ചെയ്തിട്ടുണ്ട്.
Post Your Comments