Latest NewsIndia

ഭാരതത്തിന്‍റെ ഉരുക്ക് മനുഷ്യന് ജന്മവാര്‍ഷികത്തില്‍ സ്മരണാഞ്ജലി അര്‍പ്പിക്കുന്നതിന് പൗരന്‍മാരോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

ദില്ലി:  സ്വാതന്ത്രനാന്തരം ഇന്ത്യയുടെ ഏകീകരണത്തിന്‍റെ പ്രധാന ശില്‍പ്പിയായ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ ഈ വരുന്ന ജന്മവര്‍ഷികത്തില്‍ അദ്ദേഹത്തിന് അര്‍ഹിക്കുന്ന ആദരവ് നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഭാഷണത്തില്‍ പറഞ്ഞു. ഭാരതത്തിന്‍റെ ഉപപ്രധാനമന്ത്രിയായിരുന്ന പട്ടേലിന്‍റെ സ്മരണാജ്ജലിക്കായി അന്നേ ദിവസമായ ഒക്ടോബര്‍ 31 ന് റണ്‍ ഫോര്‍ യൂണിറ്റ് നടക്കാന്‍ പോകുകയാണ്.

ഈ പരിപാടിയില്‍ സജീവ സാന്നിധ്യമാകണമാകണമെന്നാണ് പ്രധാനമന്ത്രി പൗരന്‍മാരോട് ആഖ്യാനം ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ജനപ്രിയ പരിപാടിയായ മന്‍ കീ ബാത്തിലൂടെയാണ് ഈ സന്ദേശം അദ്ദേഹം പൗരന്‍മാരോട് പങ്ക് വെച്ചത്. ഇന്ത്യയെ ഒന്നിപ്പിച്ച നേതാവാണ് പട്ടേലെന്നും അദ്ദേഹത്തിന് ഉചിതമായ സ്മരണാഞ്ജലി അര്‍പ്പിക്കുമെന്നും പ്രാഭാഷണ വേളയില്‍ അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ പ്രതിമ എന്ന ബഹുമതിക്ക് അര്‍ഹമാവാന്‍ പോകുന്ന പട്ടേലിന്‍റെ പ്രതിമയുടെ നിര്‍മ്മാണവും പൂര്‍ത്തിയായിട്ടുണ്ട് . സ്റ്റാച്ചൂ ഒാഫ് യീണിറ്റി എന്നാണ് പട്ടേല്‍ പ്രതിമക്ക് നാമകരണം നല്‍കിയിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button