തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബിഡിജെഎസിന്റെ അന്തിമ നിലപാട് വ്യക്തമാക്കി തുഷാര്‍ വെള്ളാപ്പള്ളി. വിശ്വാസികള്‍ക്കൊപ്പം തന്നെയാണ് എസ്എന്‍ഡിപിയെന്നും പ്രവര്‍ത്തകരോട് സമരത്തെ അനുകൂലിക്കരുതെന്ന് പറഞ്ഞിട്ടില്ലെന്നും സമരവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ശബരിമല സമരത്തില്‍ ബിജെപിക്കൊപ്പം എസ്എന്‍ഡിപിയില്ലെന്ന് വെള്ളാപ്പള്ളി നടേശന് പറഞ്ഞിരുന്നു. എസ്എന്‍ഡിപി ഭക്തര്‍ക്കൊപ്പമാണെന്നും പക്ഷെ സമരത്തിനില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു. ശബരിമല വിഷയത്തിലെ സര്‍ക്കാര്‍ നയത്തിനെതിരെ എസ്എന്‍ഡിപിയും ബിജെപിയും ഒന്നിച്ചുനിന്ന് പോരാടണമെന്ന അമിത് ഷായുടെ പറഞ്ഞതിന് പിന്നാലെയാണ് വെള്ളാപ്പള്ളി പ്രതികരിച്ചത്.
Post Your Comments