KeralaLatest News

രാഹുല്‍ ഈശ്വറിന് ജാമ്യം

തിരുവനന്തപുരം: ശബരിമലയില്‍ സംഘര്‍ഷത്തിന് ആഹ്വാനം ചെയ്‌തെന്ന കുറ്റത്തിന് അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ഉപധികളോടെ ജാമ്യം. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കര്‍ശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുക, എല്ലാ ചൊവ്വാഴ്ചയും സ്റ്റേഷനിലെത്തി ഹാജരാവുക തുടങ്ങിയ നിബന്ധനകളോടെയാണ് ജാമ്യം നല്‍കിയത്.

സംഘര്‍ഷത്തിന് ആഹ്വാനം ചെയ്തെന്ന പരാതിയില്‍ കൊച്ചി പൊലീസാണ് കഴിഞ്ഞ ദിവസം രാഹുലിനെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തെ നന്ദാവനത്തില്‍ നിന്നുള്ള ഫ്‌ളാറ്റില്‍ നിന്നാണ് രാഹുല്‍ ഈശ്വറിനെ ഞായാറാഴ്ച അറസ്റ്റു ചെയ്തത്. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ രക്തംവീഴ്ത്തി അശുദ്ധമാക്കാന്‍ 20 ആളെ നിര്‍ത്തിയിരുന്നെന്ന് എറണാകുളത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ഈശ്വര്‍ വെളിപ്പെടുത്തിയിരുന്നത്. ഇതിനെതിരെയാണ് പൊലീസ് കേസെടുത്തത്.

https://youtu.be/qqe46_Nug9A

shortlink

Related Articles

Post Your Comments

Related Articles


Back to top button