Latest NewsKerala

രാഹുല്‍ ഈശ്വരനെ അറസ്റ്റ് ചെയ്യുന്നതിനെ അപലപിക്കുന്നു; കൊലപ്പുളളികളെ അറസ്റ്റ് ചെയ്യുന്നത് പോലെയാണ് ബിജെപിക്കാരെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യുന്നതെന്ന് ശ്രീധരന്‍പിള്ള

ജനാധിപത്യപരമായി സഹനസമരത്തിലൂടെ ഇതെല്ലാം ബിജെപി നേരിടുമെന്നും ഒക്ടോബര്‍ 30ന് പൊലീസ് ഹെഡ് ക്വാട്ടര്‍സില്‍ പ്രസിഡന്റ് ഉപവാസമിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: രാഹുല്‍ ഈശ്വരനെ അറസ്റ്റ് ചെയ്തതില്‍ അപലപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. കൊലപ്പുളളികളെ അറസ്റ്റ് ചെയ്യുന്നത് പോലെയാണ് ബിജെപിക്കാരെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. സന്ദീപാനന്ദഗിരിയുടെ വീട് അക്രണത്തില്‍ ബിജെപിക്ക് പങ്കില്ല. ജനാധിപത്യപരമായി സഹനസമരത്തിലൂടെ ഇതെല്ലാം ബിജെപി നേരിടുമെന്നും ഒക്ടോബര്‍ 30ന് പൊലീസ് ഹെഡ് ക്വാട്ടര്‍സില്‍ പ്രസിഡന്റ് ഉപവാസമിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നവംബര്‍ 2നു പ്രവര്‍ത്തകര്‍ അര്‍പ്പണ പ്രതിജ്ഞ നടത്തും. നവംബര്‍ 8 മുതല്‍ 13 വരെ കാസര്‍ഗോഡ് മുതല്‍ പത്തനംതിട്ട വരെ രഥയാത്ര നടത്തുമെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി. കേരളത്തില്‍ അപ്രഖ്യാപിത യുദ്ധമാണ് നടക്കുന്നതെന്നും ബിജെപി ഇിതിനെ സഹനസമരത്തിലൂടെ നേരിടുമെന്ന് ശ്രീധരന്‍പിള്ള തിരുവനന്തപുരത്ത് പറഞ്ഞു. സിപിഎം ആസൂത്രിതമായി ബിജെപി നേതാക്കള്‍ക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button