Latest NewsInternational

അതിജീവനത്തിന്റെ അവസാനകണ്ണിയായ ഡി സെഗ്നിക്ക് വിട

91 കാരനായ സെഗ്നി ടൈബര്‍ നദിക്കരയിലെ റോം ഗെട്ടോയില്‍ നാസികള്‍ നടത്തിയ ജൂതവേട്ടയില്‍ നിന്നുമാണ് രക്ഷപ്പെട്ടത്

റോം: രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികള്‍ നടത്തിയ നരനായാട്ടിനെ അതിജീവിച്ച വ്യക്തിയായ ലെലൊ ഡി സെഗ്നി അന്തരിച്ചു. 91 കാരനായ സെഗ്നി ടൈബര്‍ നദിക്കരയിലെ റോം ഗെട്ടോയില്‍ നാസികള്‍ നടത്തിയ ജൂതവേട്ടയില്‍ നിന്നുമാണ് രക്ഷപ്പെട്ടത്. 1943 ഒക്ടോബര്‍ 16 നാണ് ഇറ്റാലിയന്‍ ജൂതന്‍മാരായ 1026 പേരെ ജര്‍മ്മന്‍സേന പിടിച്ചുകൊണ്ടു പോയത്.

അന്ന് പതിനാറുവയസ്യു മാത്രം പ്രായമുള്ള സെഗ്നി മാതാപിതാക്കളോടൊപ്പമാണ് നാസി ക്യാമ്പിലെത്തുന്നത്. അവിടെ നിന്നും സെഗ്നിയെ ഓഷ്വിറ്റ്സിലെ ക്യാംപിലേക്ക് അയച്ചു. മുസോളിനിയുടെ ഫാസിസ്റ്റ് ഭരണകാലത്തെ റോം ഗെട്ടോ വേട്ടയുടെ 75-ാം വര്‍ഷികം ഇറ്റലി ആചരിച്ചത് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പായിരുന്നു. രണ്ടാം ലോകയുദ്ധകാലത്ത് 8000 ഇറ്റാലിയന്‍ ജൂതന്മാരാണു നാസി ക്യാംപുകളില്‍ കൊല്ലപ്പെട്ടത്. യുദ്ധാന്തരം അവരില്‍ ജീവനോടെ ശേഷിച്ചത് സെഗ്നി അടക്കം 16 പേര്‍ മാത്രമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button