തിരുവനന്തപുരം: കുതിര കുതിപ്പിന്‍റെ ഉൗര്‍ജ്ജപ്രഭാവത്തോടെ സംസ്ഥാന സ്കൂള്‍ കായികമേളയില്‍ അഭിനവും ആന്‍സിയും ഒാട്ടമല്‍സരങ്ങളില്‍ സ്വര്‍ണ്ണ മെഡല്‍ കഴുത്തിലണിഞ്ഞു. ഒാട്ട മല്‍സരത്തില്‍ ഒരേ വിഭാഗത്തിലായാണ് ഇരുവരും മിന്നുന്ന വിജയം കെെവരിച്ച് സ്വര്‍ണ്ണം നേടിയത്. ഇതോടെ മേളയിലെ വേഗമേറിയ താരങ്ങളായി ഇവര്‍ തിരഞ്ഞെടുക്കപ്പെട്ടു.
അഭിനവിന് സീനിയര്‍ ആണ്‍കുട്ടികളുടെ 200 മീറ്ററിലും ഇതേ വനിതാ വിഭാഗത്തില്‍ തന്നെയാണ് ആന്‍സിയും ഒന്നാം സ്ഥാനത്തിന് അര്‍ഹരായത്. 100 മീറ്ററിലും അഭിനവ് സ്വര്‍ണ്ണം നേടിയിരുന്നു. 10.97 സെക്കന്‍റുകള്‍ കൊണ്ടാണ് അഭിനവ് 100 മീറ്ററില്‍ സ്വര്‍ണ്ണം നേടിയത്. 76 ഇനങ്ങള്‍ പിന്നിട്ടപ്പോഴേക്കും കോതമംഗലം സെന്റ് ജോര്‍ജ് കിരീടം ഉറപ്പിച്ചു.
Post Your Comments