Latest NewsKerala

അമിത് ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷായ്ക്കെതിരെ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിനെ വലിച്ചിടാൻ അമിത് ഷായ്ക്ക് ഈ തടി പോര. അത് ഗുജറാത്തിൽ മതി. ബിജെപിയ്ക്ക് ഈ മണ്ണിൽ ഒരിയ്ക്കലും സ്ഥാനമില്ലെന്നും . ആരെയാണ് ഭയപ്പെടുത്തുന്നതെന്നും പാലക്കാട് നടക്കുന്ന പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കവെ മുഖ്യമന്ത്രി ചോദിച്ചു.

കാര്യം മനസ്സിലാക്കാതെ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷന്‍ സംസാരിക്കരുത്. ചില മാധ്യമങ്ങള്‍ വിശ്വാസികളെയാണ് അറസ്റ്റ് ചെയ്തതെന്ന് വരുത്തി തീര്‍ക്കുന്നുണ്ട്. ഈ വിഷയത്തില്‍ ബിജെപി തെറ്റിദ്ധാരണ പരത്തുന്നു. ശബരിമലയിൽ നടന്ന പ്രതിഷേധവുമായി ബന്ധപെട്ടു ക്രിമിനൽ സംഘത്തെയെന്ന് അറസ്റ്റ് ചെയ്‌തത്‌. അത്തരം ആളുകളെ സംഘപരിവാര്‍ റിക്രൂട്ട് ചെയ്യുകയാണെന്നും സിപിഎം വിശ്വാസികള്‍ക്കൊപ്പമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button