കുവൈത്ത് സിറ്റി: ശബരിമലയിലെ യുവതി പ്രവേശത്തില്‍ വിധിയിൽ നിലപട് വ്യക്തമാക്കി ജസ്റ്റീസ് കെമാല്‍പാഷ. ഇക്കാര്യത്തില്‍ സാവകാശം തേടി സുപ്രീം കോടതിയില്‍ സര്‍ക്കാരിന് ഹര്‍ജി നല്‍കാമായിരുന്നു. ശബരിമല ക്ഷേത്രവുമായി അടുത്ത് ബന്ധപ്പെട്ടവരെ വിശ്വാസത്തിലെടത്ത ശേഷം കൃത്യമായ ചര്‍ച്ച നടത്തിക്കൊണ്ട് വഴി കണ്ടെത്താനുള്ള താല്‍പര്യം സര്‍ക്കാര്‍ കാണിക്കണമായിരുന്നെന്നും കെമാല്‍പാഷ വിമര്‍ശിച്ചു. ആചാരം മുടങ്ങിയാല്‍ ക്ഷേത്രം അടച്ചുപൂട്ടുമെന്ന തന്ത്രിയുടെ ഭീഷണി ശരിയായില്ല. രക്തം ചിന്തി നടയടപ്പിക്കുമെന്ന പ്രതികരണവും തെറ്റാണ്. അതൊന്നും വിശ്വാസപരമാണെന്ന് പറയാന്‍ പറ്റില്ലെന്നാണ് കെമാല്‍പാക്ഷയുടെ നിലപാട്. കുവൈറ്റിലായിരുന്നു കെമാല്‍പാക്ഷയുടെ പ്രതികരണങ്ങള്‍.
ശബരിമലയിലെ പ്രശ്‌നത്തെ രാഷ്ട്രീയപരമായി മുതലെടുക്കാനാണ് ഇപ്പോള്‍ വ്യാപകമായി ശ്രമം നടക്കുന്നത്. സര്‍ക്കാര്‍ ഒരു വശത്തും മറ്റു ചിലര്‍ മറുപക്ഷത്തും ഇരുന്ന് അതിനായി ശ്രമങ്ങള്‍ നടത്തുകയാണ്. സംസ്ഥാനത്തിനാണ് ഇതിന്റെയൊക്കെ നഷ്ടം അനുഭവിക്കേണ്ടി വരുന്നത്. ശബരിമലയില്‍ ഇപ്പോഴത്തെ അവസ്ഥ തുടര്‍ന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരുടെ എണ്ണം ഗണ്യമായി കുറയും. ഇത് ശബരിമലയിലെ വരുമാനത്തെ മാത്രമല്ല ഗതാഗതം മുതല്‍ ഈ ഭാഗത്തുള്ള വ്യാപാര സ്ഥാപനങ്ങളുടെ നിലനില്‍പിനെ തന്നെ മോശമായി ബാധിക്കും. ശബരിമല നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. വൈകാരികാരികമായി ആരും സമീപിക്കാന്‍ ശ്രമിക്കരുത്. വിവേകത്തിനാണ് പ്രഥമ സ്ഥാനം നല്‍കേണ്ടത്. ആചാരം മുടങ്ങിയാല്‍ ക്ഷേത്രം അടച്ചുപൂട്ടുമെന്ന തന്ത്രിയുടെ ഭീഷണി ശരിയായില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
Post Your Comments