ഡബ്ലിന്‍: മൈക്കിള്‍ ഡി ഹിഗ്ഗിന്‍സിനെ വീണ്ടും ഐറിഷ് പ്രസിഡന്റായി തിരഞ്ഞെടുത്തു. 56 ശതമാനം വോട്ടുകള്‍ നേടിയാണ് പ്രസിഡന്റ് തെരഞ്ഞെടപ്പില്‍ ഹിഗ്ഗിന്‍സ് വിജയം നേടിയത്. 822,566 വോട്ടുകള്‍ അദ്ദേഹം നേടിയത്.
എല്ലാ കൗണ്ടികളിലും ഹിഗ്ഗിന്സിനുതന്നെയാണ് ഭൂരിപക്ഷം. ഫൈന്‍ ഗെയ്ല്, ഫിയാന ഫെയ്ല്, ലേബര്‍ പാര്‍ട്ടി എന്നിവരുടെ പിന്തുണ ഹിഗ്ഗിന്‍സിനു ലഭിച്ചിരുന്നു.
ബിസിനസുകാരന് കൂടിയായ സ്വതന്ത്ര സ്ഥാനാര്‍ഥി പീറ്റര്‍ കേസിനാണ് രണ്ടാം സ്ഥാനത്ത്. 342,727 വോട്ടാണ് പീറ്റര്‍ നേടിയത്. ജോണ്‍ ഗാലഗറിനാണ് മൂന്നാം സ്ഥാത്ത് എത്തിയത്. ആറ് പേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്.
Post Your Comments