നോയിഡ: അതിവേഗ പാതയിലുണ്ടായ വാഹനാപകടത്തില്‍ എംപിയുടെ മകന് മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ഗ്രേറ്റര്‍ നോയിഡ അതിവേഗ പാതയിലുണ്ടായ വാഹനാപകടത്തില്‍ ബിഹാര്‍ മുംഗറില്നിന്നുള്ള എല്‍ജെപി എംപി വീണ ദേവിയുടെ മകന് അശുതോഷാണു മരിച്ചത്.
ഇയാള്‍ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണംവിട്ട് ഡിവൈഡറില്‍ ഇടിച്ചു മറിയുകയായിരുന്നു. ഉടന്‍തന്നെ അശുതോഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി.
Post Your Comments